Saturday December 03, 2016
Latest Updates

അയര്‍ലണ്ടിന്റെ പിന്തുണ ഹിലാരി ക്ലിന്റണ് ഐറിഷ് ഉപപ്രധാനമന്ത്രിയും ടിഡിമാരും യുഎസിലേയ്ക്ക്

അയര്‍ലണ്ടിന്റെ പിന്തുണ ഹിലാരി ക്ലിന്റണ് ഐറിഷ് ഉപപ്രധാനമന്ത്രിയും ടിഡിമാരും യുഎസിലേയ്ക്ക്

ഡബ്ലിന്‍:യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഹിലരി ക്ലിന്റനുമായി ചര്‍ച്ച നടത്താനായി ഐറിഷ് ഉപപ്രധാനമന്ത്രി ഫ്രാന്‍സെസ് ഫിറ്റ്സ്ജെറാള്‍ഡും ഏതാനും ടിഡിമാരും യുഎസിലേയ്ക്ക്. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇവര്‍ ഹിലരു ക്ലിന്റനുമായി ചര്‍ച്ച നടത്തും. ഹിലരിയുടെ എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഫിനഗേല്‍, ഫിയനാഫാള്‍ നേതാക്കള്‍ കഴിഞ്ഞയാഴ്ച ഒഴിവാക്കിയിരുന്നു.

ഫിനഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ഹെയ്ഡന്‍, സീനാഡ് നേതാവ് ജെറി ബട്ടിമര്‍, ഫിയനാഫാള്‍ ടിഡി തോമസ് ബൈറണ്‍ എന്നിവര്‍ ഫിറ്റ്സ്ജെറാള്‍ഡിനൊപ്പം ഹിലരിയെ കാണും. യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ഹിലരി. ഒരു സ്ത്രീയെന്ന നിലയില്‍ ഹിലരിയെ സ്ഥാനാര്‍ത്ഥിയായി കാണുന്നതില്‍ അടക്കാനാകാത്ത ആകാംക്ഷയുണ്ടെന്ന് ഫ്രാന്‍സെസ് ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു.

അതേസമയം ഷിന്‍ഫെന്‍, ലേബര്‍ പാര്‍ട്ടി എന്നിവര്‍ ഫിലാഡല്‍ഫിയയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെ അയയ്ക്കുന്നില്ല.

Scroll To Top