Saturday February 25, 2017
Latest Updates

ഹിലാരി ക്ലിന്റണെ ജയിലിലാക്കുമെന്ന് ട്രംപ്

ഹിലാരി ക്ലിന്റണെ ജയിലിലാക്കുമെന്ന് ട്രംപ്

ചിക്കാഗോ:താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഹിലറി ക്ലിന്റനെ ജയിലിലടയ്ക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഹിലറിയുടെ അനധികൃത ചെയ്തികളെക്കുറിച്ചന്വേഷിക്കാന്‍ സ്പെഷ്യല്‍ പ്രസ്‌ക്യൂട്ടറെ നിയമിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിനെത്തുടര്‍ന്ന് ട്രംപിനെതിരെയുള്ള വിമര്‍ശനം ശക്തമായി. തന്റെ എതിരാളിയെ ജയിലിലയയ്ക്കാന്‍ കാത്തിരിക്കുന്ന ആള്‍ എന്നാണ് ട്രംപിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
ട്രംപ് സ്ത്രീകളെപ്പറ്റി ആഭാസകരമായ പരാമര്‍ശം നടത്തുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഹിലറിയെ ജയിലിലടയക്കുമെന്ന പ്രസ്താവനയുമായി ട്രംപ് വീണ്ടും വെട്ടിലായിരിക്കുന്നത്. സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ട്രംപ് ക്ഷമാപണം നടത്തിയിരുന്നു. ഹിലറിയെ ‘ചെകുത്താന്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു ട്രംപ്.

Scroll To Top