Saturday December 10, 2016
Latest Updates

അയര്‍ലണ്ട്, അമേരിക്കന്‍ കമ്പനികളുടെ വളര്‍ച്ചാ താവളമാകുന്നു,ആപ്പിള്‍ മാത്രം കൊയ്യുന്നത് 60 ബില്യന്‍ ഡോളര്‍

അയര്‍ലണ്ട്, അമേരിക്കന്‍ കമ്പനികളുടെ വളര്‍ച്ചാ താവളമാകുന്നു,ആപ്പിള്‍ മാത്രം കൊയ്യുന്നത് 60 ബില്യന്‍ ഡോളര്‍

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ നികുതിപ്പണത്തില്‍ അമേരിക്കന്‍ ബഹുരാജ്യ കമ്പനികളുടെ സ്വാധീനം ഏറെ വലുതെന്ന് റിപ്പോര്‍ട്ട്. ഏകദേശം 1,000 അമേരിക്കന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇവയിലെല്ലാം കൂടി 100,000 പേര്‍ ജോലി ചെയ്യുന്നുണ്ട് എന്നുമാണ് കണക്ക്. ഈ ജോലിക്കാര്‍ക്കെല്ലാമായി ശമ്പളം നല്‍കാനായി കമ്പനികള്‍ ഒരു വര്‍ഷം ചെലവിടുന്നത് 6 ബില്ല്യണ്‍ യൂറോയാണ്. കമ്പനികളില്‍ നിന്നും ടാക്‌സ് ഇനത്തില്‍ വര്‍ഷം 2 ബില്ല്യണ്‍ യൂറോ രാജ്യത്തിന് ലഭിക്കുന്നുമുണ്ട്.

ഇതിനെല്ലാം പുറമെ കൃത്യമായി കണക്കുകൂട്ടാന്‍ കഴിയാത്ത വാറ്റ്, കാറ്ററിങ്, ക്ലീനിങ് തുടങ്ങിയവയിലൂടെയും കമ്പനികള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറെ മുതല്‍ക്കൂട്ടാകുന്നുണ്ട്.

അയര്‍ലണ്ടില്‍ കോര്‍പ്പറേഷന്‍ ടാക്‌സ് കുറവാണ് എന്നതാണ് കമ്പനികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത് എന്ന് വാദമുണ്ട്. പക്ഷേ 2015ല്‍ കോര്‍പ്പറേഷന്‍ ടാക്‌സ് ഇനത്തില്‍ 6.7 ബില്ല്യണ്‍ യൂറോയുടെ വര്‍ദ്ധനയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ ടാക്‌സിന്റെ 80%വും തരുന്നത് വിദേശ കമ്പനികളുമാണ്.

അതേസമയം അമേരിക്കന്‍ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് വന്‍ ലാഭത്തിലാണെന്നതും സത്യമാണ്. ആപ്പിള്‍ കമ്പനി മാത്രം 60 ബില്ല്യണ്‍ ഡോളറാണ് വര്‍ഷത്തില്‍ ലാഭമുണ്ടാക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളെ അയര്‍ലണ്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഐറിഷ് സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ പിന്തുണ നല്കി വരുന്നുണ്ട്.യൂറോപ്പില്‍ വിപണന സാധ്യതകളുള്ള പ്രോഡക്റ്റുകളെ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനോപ്പം ടാക്‌സ് ഇനത്തില്‍ ലാഭം കൊയ്യാം എന്നതും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുന്നു.

Scroll To Top