Sunday December 04, 2016
Latest Updates

ഐറിഷ്‌കാര്‍ വിഗ്രഹാരാധകരെക്കാള്‍ മോശക്കാരെന്ന് അമേരിക്കന്‍ കര്‍ദിനാള്‍ 

ഐറിഷ്‌കാര്‍ വിഗ്രഹാരാധകരെക്കാള്‍ മോശക്കാരെന്ന് അമേരിക്കന്‍ കര്‍ദിനാള്‍ 

ന്യൂയോര്‍ക്ക് :അയര്‍ലണ്ടിലെ സ്വവര്‍ഗ്ഗവിവാഹ ഹിതപരിശോധനയിലെ വിജയത്തിനെതിരെ പൊട്ടിത്തെറിച്ച് അമേരിക്കന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക് രംഗത്ത്. ഹിതപരിശോധനയെ പിന്തുണച്ച അയര്‍ലണ്ടുകാര്‍ വിഗ്രഹാരാധകരേക്കാള്‍ മോശമാണെന്നും,
ദൈവത്തെ നിന്ദിച്ചവരാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
2003 മുതല്‍ 2008 വരെ സെന്റ് ലൂയിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ബര്‍ക്ക് പോപ്പ് ബെനഡിക്ടിന്റെ കാലത്ത് വത്തിക്കാനിലും ഒരു സുപ്രധാന അംഗമായിരുന്നു. എന്നാല്‍ തീവ്രനിലപാടുകളുടെ പേരില്‍ പിന്നീടു വന്ന പോപ്പ് ഫ്രാന്‍സിസ് അദ്ദേഹത്തെ സ്ഥലം മാറ്റുകകയാണുണ്ടായത്. ഹിതപരിശോധനാ ഫലത്തെ ദൈവ നിഷേധമെന്നാണ് കര്‍ദ്ദിനാള്‍ ബര്‍ക്ക് വിലയിരുത്തിയത്. സ്വവര്‍ഗ്ഗ ലൈംഗികതയെ അംഗീകരിച്ചിരുന്ന വിഗ്രഹാരാധകര്‍ പോലും അതിനെ വിവാഹമെന്നു വിളിക്കാന്‍ ധൈര്യം കാട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പള്ളികള്‍ യുവാക്കളില്‍ നിന്നും അകലുന്നുവോ എന്ന കാര്യത്തില്‍ സഭ പുനഃപരിശോധനക്ക് തയ്യാറാവണമെന്ന് ഡബ്‌ളിന്‍ ആര്‍ച്ച് ബിഷപ്പ് ഡര്‍മ്യൂഡ് മാര്‍ട്ടിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വിരുദ്ധമായാണ് കര്‍ദിനാള്‍ ബര്‍ക്കിന്റെ പ്രസ്ഥാവന. സ്വന്തം വിശ്വാസങ്ങളില്‍ നിന്നും,കാഴ്ച്ചപ്പാടുകളില്‍ നിന്നും അണുവിട പോലും വ്യതിചലിക്കാതെ വിഷയത്തെ നോക്കി കാണാനാണ് അദ്ദേഹം ശ്രമിച്ചത്

Scroll To Top