Friday December 09, 2016
Latest Updates

പൊതുപരിപാടിക്ക് നടി ഉര്‍വശി എത്തിയത് മദ്യപിച്ച്; വെട്ടിലായത് സംഘാടകര്‍

പൊതുപരിപാടിക്ക് നടി ഉര്‍വശി എത്തിയത് മദ്യപിച്ച്; വെട്ടിലായത് സംഘാടകര്‍

ദേശീയ അവാര്‍ഡ് ജേതാവായ മലയാള നടി ഉര്‍വശി തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് മദ്യലഹരിയില്‍. നിയമസഭാ ജീവനക്കാരുടെ ഇടതുപക്ഷ വനിതാ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനായിരുന്നു ഉര്‍വശി മദ്യപിച്ച് എത്തിയത്. എന്നാല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നതിനാല്‍ മറ്റൊരാളെ കൊണ്ട് സംഘാടകര്‍ പരിപാടി ഉദ്ഘാടനം ചെയ്യിപ്പിച്ചു.

നിയമസഭാ ബാങ്ക്വറ്റ് ഹാളിലായിരുന്നു പരിപാടി. ഏകദേശം ഒന്നര മണിക്കൂറോളം വൈകിയാണ് ഉര്‍വശി എത്തിയത്. ചടങ്ങിനെത്തിയ സ്പീക്കര്‍ എന്‍. ശക്തനും മാധ്യമപ്രവര്‍ത്തക ആര്‍. പാര്‍വതീ ദേവിയും അപ്പോഴേക്കും പ്രസംഗിച്ചിരുന്നു.

ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു ഉര്‍വശി. പരസ്പര വിരുദ്ധമായി പ്രസംഗിക്കുകയും ചെയ്തു. പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ സംഘാടകരില്‍ പലരും സ്ഥലം കാലിയാക്കി. സ്പീക്കര്‍ക്കു പോകാന്‍ സമയമായെന്നു സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഉര്‍വശി സംഭാഷണം നിര്‍ത്തിയില്ല. ഒടുവില്‍ ഏറെ പണിപ്പെട്ട് സംഘാടകര്‍ ഉര്‍വശിയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് ആര്‍. പാര്‍വതി ദേവിയെക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിപ്പിച്ച് സംഘാടകര്‍ തലയൂരി.

നടി ഉര്‍വശി നേരത്തെ മദ്യപിച്ച് കോടതിയില്‍ എത്തിയതും വാര്‍ത്തയായിരുന്നു. മനോജ് കെ ജയനുമായുള്ള വിവാഹമോചന കേസിനായിരുന്നു ഉര്‍വശി മദ്യലഹരിയില്‍ കോടതിയില്‍ എത്തിയത്. ഉര്‍വശിയുടെ മദ്യലഹരി ആദ്യമായിട്ടല്ല വാര്‍ത്തയില്‍ നിറയുന്നത്. ഇന്ന് മംഗളം ഈ വാര്‍ത്ത പുറത്തു വിട്ടതോടെയാണ് നാട്ടുകാര്‍ ഉര്‍വശിയുടെ പുതിയ മദ്യപാന കഥ അറിയുന്നത്.

Scroll To Top