Monday September 25, 2017
Latest Updates

പാവങ്ങളുടെ പടത്തലവന്‍ ഉറുഗ്വന്‍ പ്രസിഡന്റ് ജോസ് മുജിക്ക അധികാരമൊഴിഞ്ഞു 

പാവങ്ങളുടെ പടത്തലവന്‍ ഉറുഗ്വന്‍ പ്രസിഡന്റ് ജോസ് മുജിക്ക അധികാരമൊഴിഞ്ഞു 

പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെടുന്ന ഉറുഗ്വന്‍ പ്രസിഡന്റ് ജോസ മുജിക്ക സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജോസ് മുജിക്ക സ്ഥാനമൊഴിഞ്ഞത്. പ്രശസ്ത ക്യാന്‍സര്‍ ഡോക്ടറായ താബാരെ വസ്‌ക്വിസ് അണ് ജോസ് മുജിക്കയുടെ പിന്‍ഗാമി. ഞായറാഴ്ച്ച താബാരെ വസ്‌ക്വിസ് ഉറുഗ്വന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 

‘ലോകത്തെ ദരിദ്രനായ പ്രസിഡന്റ്’ എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന ജോസ് മുജിക്ക വ്യത്യസ്ഥമായ ജീവിതശൈലികൊണ്ടാണ് ലോകം മുഴുവന്‍ ശ്രദ്ധേയനായത്. ആഢംഭര ജീവിതവും സുഖസൗകര്യവുമെല്ലാം ഒഴിവാക്കി ജോസ് മുജിക്കയും കുടുംബവും തലസ്ഥാനമായ മൊണ്ടെവീഡിയോയിലെ ഒരു ഫാംഹൗസിലാണ് താമസിക്കുന്നത്. പ്രസിഡന്റ് പദവിയിലിരുന്നപ്പോള്‍ ലഭിച്ച ശബളത്തിന്റെ 90 ശതമാനവും ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച് വ്യത്യസ്തനായിരുന്നു ജോസ് മുജിക്ക.

196070 കാലഘട്ടങ്ങളില്‍ ക്യൂബന്‍ വിപ്ലവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപംകൊണ്ട ഉറുഗ്വേ ഗറില്ല ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മുജിക്ക 14 വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഗറില്ലാ പോരാട്ടങ്ങളില്‍ ആറ് തവണ വെടിയേറ്റെങ്കിലും അപകടഘട്ടങ്ങളെയെല്ലാം തരണം ചെയ്ത് മുജിക്ക ജീവിതത്തിലേക്ക് തിരിച്ചുവന്നു. ജയിലില്‍ ഏകാന്തതടവിലായിരുന്ന അദ്ദേഹം അവിടെവെച്ച് കൊടിയ പീഡനങ്ങള്‍ക്കും വിധേയനായി. 1985ല്‍ ഉറുഗ്വേ ജനാധിപത്യത്തിലേക്ക് തിരിച്ചുവന്നപ്പോഴാണ് മുജിക്ക ജയില്‍മോചിതനായത്. ആ 14 വര്‍ഷത്തെ ഇരുണ്ട ജയില്‍ ജീവിതമാണ് വ്യത്യസ്ത ജീവിതശൈലിയ്ക്ക് കാരണമായതെന്ന് മുജിക്ക പറയുന്നു.

2009ലാണ് മുജിക്ക ഉറുഗ്വേയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഉറുഗ്വേ നിയമപ്രകാരം ഇനി മത്സരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ ജീവിതത്തോട് വിട പറയാന്‍ ഉദ്ദേശിക്കുന്ന ‘പാവങ്ങളുടെ പടതലവന്‍’ ശിഷ്ടകാലം വീട്ടിലെ കൃഷിയുമായി കഴിച്ചുകൂട്ടാനുള്ള ഒരുക്കത്തിലാണ്.

Scroll To Top