Friday April 28, 2017
Latest Updates

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു: പിടികൂടിയ ഗാര്‍ഡയ്‌ക്കെതിരെ ഡബ്ലിനിലെ യുവാവ് നിയമയുദ്ധത്തിന് 

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു: പിടികൂടിയ ഗാര്‍ഡയ്‌ക്കെതിരെ  ഡബ്ലിനിലെ യുവാവ് നിയമയുദ്ധത്തിന് 

ഡബ്ലിന്‍:പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് ഗാര്‍ഡ പിടികൂടിയ യുവാവ് നിയമയുദ്ധത്തിന്. 2015 ഓഗസ്റ്റ് 27ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഓള്‍ഡ് നാംഗര്‍ റോഡില്‍ കാര്‍ നിര്‍ത്തിയ ടെസോര്‍ ബിറ്റ എന്നയാള്‍ കുറ്റി ചെടികള്‍ക്കുമറവില്‍ നിന്നും മൂത്രമൊഴിക്കുകയായിരുന്നു. ഇതു കണ്ടുനിന്ന ഗാര്‍ഡ ഉദ്യോഗസ്ഥന്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തെ മര്യാദയ്ക്ക് നിരക്കാത്ത രീതിയില്‍ പെരുമാറി എന്നായിരുന്നു കുറ്റം.

എന്നാല്‍ 1871ല്‍ നിലവില്‍ വന്ന ഈ നിയമം ഇന്നത്തെ കാലത്തിന് ചേര്‍ന്നതല്ലെന്നും, ഭരണഘടനാവിരുദ്ധമാണെന്നും ബിറ്റയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു.പ്രകൃതിയുടെ വിളി’ തനിക്ക് മാറ്റി വെക്കാനാവില്ലായിരുന്നുവെന്നും അറസ്റ്റ് ചെയ്തത് ക്രൂരമായി പോയെന്നുമുള്ള വാദം ഭാഗികമായി കോടതി ശരി വെച്ചു.റോഡില്‍ നിന്ന് പരസ്യമായി മൂത്രം ഒഴിക്കുന്നതും,കുറ്റിചെടികള്‍ക്ക് മറവില്‍ മൂത്രം ഒഴിക്കുന്നതും ഒരു പോലെ കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഡബ്ലിന്‍ ഹൈക്കോടതിയിലുള്ള കേസ് വിധി പറയാന്‍ ഡിസംബറിലേയ്ക്ക് മാറ്റി വച്ചിരിക്കുകയാണ്.

Scroll To Top