Thursday September 21, 2017
Latest Updates

ഇന്ത്യ പ്രത്യാക്രമണം തുടങ്ങി

ഇന്ത്യ പ്രത്യാക്രമണം തുടങ്ങി

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഉറിയില്‍ ഇന്ത്യയുടെ സൈനിക ക്യാമ്പിനു നേരെ ഭീകരര്‍ ആക്രമണം നടത്തി രണ്ടു ദിവസം പിന്നിടവെ അതേസ്ഥലത്തെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സേനാപോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതോടെ പാകിസ്ഥാന്‍ പിന്മാറി.
അത്യാധുനിക തോക്കുകളുപയോഗിച്ച് പാക് റേഞ്ചമാര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു. ഏതാണ്ട് ഇരുപത് മിനിട്ടോളം വെടിവെപ്പ് തുടര്‍ന്നു. ഇരുഭാഗത്തും ആളപായമില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏതാണ്ട് 20 റൗണ്ട് വെടിവെപ്പുണ്ടായി. ഉറിയിലെ സൈനിക ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Scroll To Top