Saturday December 03, 2016
Latest Updates

യൂ പി സി സര്‍വീസുകള്‍ തിങ്കളാഴ്ച്ച വരെ മാത്രം,3 മാസം സൗജന്യ അണ്‍ ലിമിറ്റഡ് മൊബൈല്‍ പാക്കേജുമായി വെര്‍ജിന്‍ മീഡിയ വരുന്നു 

യൂ പി സി സര്‍വീസുകള്‍ തിങ്കളാഴ്ച്ച വരെ മാത്രം,3 മാസം സൗജന്യ അണ്‍ ലിമിറ്റഡ് മൊബൈല്‍ പാക്കേജുമായി വെര്‍ജിന്‍ മീഡിയ വരുന്നു 

ഡബ്ലിന്‍:പതിറ്റാണ്ടുകളായി അയര്‍ലണ്ടിലെ ബ്രോഡ്ബാന്‍ഡ് സംപ്രേക്ഷണ മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന ഒരു ബ്രാന്‍ഡ് നെയിം ഒക്ടോബര്‍ 5 മുതല്‍ അപ്രത്യക്ഷമാകും.യൂ പി സി എന്ന കമ്പനി തിങ്കളാഴ്ച്ച മുതല്‍ അറിയപ്പെടുക വെര്‍ജിന്‍ മീഡിയ എന്നായിരിക്കും.

നിലവിലുള്ള സേവനങ്ങള്‍ തുടരുന്നതിനൊപ്പം മൊബൈല്‍ ഫോണ്‍ മേഖലയിലേയ്ക്കും വെര്‍ജിന്‍ മീഡിയ ഇനി പ്രവേശിക്കും.അണ്‍ ലിമിറ്റഡ് ഡാറ്റ,ടെക്സ്റ്റ്,ഫോണ്‍ കോള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

ആദ്യ മൂന്നു മാസം അണ്‍ ലിമിറ്റഡ് മൊബൈല്‍ പാക്കേജ് തികച്ചും സൗജന്യമായിരിക്കും എന്നാണ് കമ്പനിയുടെ വാഗ്ദാനം.പിന്നീട് മാസം 25 യൂറോ ചാര്‍ജ് ഈടാക്കും.

ബ്രോഡ് ബാന്‍ഡ്,ലാന്‍ഡ്‌ഫോണ്‍,മൊബൈല്‍ പാക്കേജ്,ഡിജിറ്റല്‍ ടി വി എന്നിങ്ങനെ നാല് വത്യസ്ഥ പേമെന്റ് പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.ഇവയെല്ലാം ഒരൊറ്റ ബണ്ടിലായി തിരഞ്ഞെക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Scroll To Top