Saturday December 03, 2016
Latest Updates

യു പി സിയുടെ മൊബൈല്‍ ഫോണ്‍ സര്‍വീസ് വരുന്നു

യു പി സിയുടെ മൊബൈല്‍ ഫോണ്‍ സര്‍വീസ് വരുന്നു

ഡബ്ലിന്‍: യുപിസിയുടെ മൊബൈല്‍ ഫോണ്‍ സര്‍വീസ് വരുന്നു. 2015 ഓടെ യുപിസിയുടെ മൊബൈല്‍ ഫോണ്‍ സര്‍വീസ് നിലവില്‍ വരും. നിലവില്‍ ടിവി ബ്രോഡ്ബാന്‍ഡ്, ടെലിഫോണ്‍ സര്‍വീസുകളുള്ള യുപിസി മൊബൈല്‍ സേവന രംഗത്തേക്ക് ഉടന്‍ പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ത്രീ മൊബൈല്‍ നെറ്റ്‌വര്‍ക്കുമായി സഹകരിച്ചാകും യുപിസിയുടെ സര്‍വീസ് നിലവില്‍ വരിക. നെറ്റ്‌ വര്‍ക്കിലൂടെ യുപിസി കണക്ഷനുകള്‍ നല്‍കും. അടുത്ത വര്‍ഷം ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങും. തുടര്‍ന്ന് അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണ തോതിലുള്ള സര്‍വീസ് തുടങ്ങും. 

സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം യുപിസിക്ക് 522,100 ഉപഭോക്താക്കളുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 2.35 ശതമാനം വീതം കുറവ് സംഭവിച്ചിരുന്നു, ഈ പശ്ചാത്തലത്തിലാണ് യുപിസി മൊബൈല്‍ സേവന രംഗത്തേക്കും പ്രവേശിക്കുന്നത്. അതേസമയം യുപിസിയുടെ മാതൃ കമ്പനിയായ ലിബര്‍ട്ടി ഗ്ലോബല്‍ അമേരിക്കയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഉപഭോക്താക്കളുടെ എണ്ണം 344,000 വര്‍ധിപ്പിച്ചു. പ്രതിവര്‍ഷം 5 ശതമാനം വീതമാണ് ലിബര്‍ട്ടി ഗ്ലോബല്‍ അമേരിക്കയില്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത്

Scroll To Top