Tuesday December 06, 2016
Latest Updates

യുപിസി വീണ്ടും നിരക്ക് കൂട്ടും,100 യൂറോ വരെ വര്‍ദ്ധനവ് ഉണ്ടായേക്കും 

യുപിസി വീണ്ടും നിരക്ക് കൂട്ടും,100 യൂറോ വരെ വര്‍ദ്ധനവ് ഉണ്ടായേക്കും 

ഡബ്ലിന്‍: യുപിസി വീണ്ടും നിരക്ക് വര്‍ധിപ്പിക്കുന്നു. പത്ത് ശതമാനം വരെ നിരക്ക് കൂടുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയിലും യുപിസി നിരക്ക് കൂട്ടിയിരുന്നു. അന്ന് പതിനാലു ശതമാനം വരെയാണ് നിരക്ക് കൂട്ടിയത്. ഇതോടെ യുപിസിയുടെ ബ്രോഡ്ബാന്‍ഡ്, ടെലിവിഷന്‍, ടെലഫോണ്‍ ഉപഭോക്താക്കളുടെ വാര്‍ഷിക ബില്ലില്‍ 100 യൂറോ വരെ വര്‍ധിക്കാനിടയുണ്ട്. 

രണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് യുപിസി നിരക്ക് വര്‍ധിപ്പിക്കുന്നത്. പുതിയ നിരക്ക് ഫെബ്രുവരിയില്‍ നിലവില്‍ വരും. സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം നല്‍കുന്നതിനുമാണ് നിരക്ക് വര്‍ധനയെന്ന് യുപിസി വക്താവ് അറിയിച്ചു. പ്രവര്‍ത്തന ചെലവ് കൂടിയതും നിരക്ക് വര്‍ധനയുടെ കാരണമാണ്. അര മില്യനിലധികം ഉപഭോക്താക്കളെ നിരക്ക് വര്‍ധന ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

നിരക്ക് വര്‍ധനയുടെ പശ്ചാത്തലത്തില്‍ യുപിസി അയര്‍ലണ്ടിന്റെ സേവന നിബന്ധനകളിലും മാറ്റം വരുത്തിയിട്ടുണ്ട്. നിരക്ക് വര്‍ധന എതിര്‍പ്പുള്ള ഉപഭോക്താക്കള്‍ക്ക് യുപിസിയുടെ കോണ്‍ട്രാക്റ്റ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് സേവന നിബന്ധനകളില്‍ കൊണ്ട് വന്ന മാറ്റം. 30 ദിവസത്തിനകം ഉപഭോക്താക്കള്‍ക്ക് യുപിസിയുടെ സേവനം അവസാനിപ്പിക്കുകയോ മറ്റ് സേവനദാതാക്കളിലേക്ക് മാറുകയോ ചെയ്യാം.പുതിയ ടി വി ചാനലുകള്‍ യൂപിസി യില്‍ ലഭ്യമാവുന്നില്ലന്ന പരാതിയും വ്യാപകമായുണ്ട്.അതെ സമയം മറ്റു സര്‍വീസ് പ്രൊവൈഡര്‍മാര്‍ വഴി യൂ ടി വി അടക്കമുള്ള ചാനലുകള്‍ ലഭിക്കുന്നുമുണ്ട്. 

Scroll To Top