Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ അഞ്ചടി ഉയരത്തില്‍ വരെ മഞ്ഞുവീഴുമെന്ന് കാലാവസ്ഥാ പ്രവചനം,അവിശ്വസനീയതയോടെ ജനം

അയര്‍ലണ്ടില്‍ അഞ്ചടി ഉയരത്തില്‍ വരെ മഞ്ഞുവീഴുമെന്ന് കാലാവസ്ഥാ പ്രവചനം,അവിശ്വസനീയതയോടെ ജനം

ഡബ്ലിന്‍: തണുത്ത മരവിക്കുന്ന കാലാവസ്ഥയാണ് അയര്‍ലണ്ടില്‍ വരാന്‍ പോകുന്നതെന്ന റിപ്പോര്‍ട്ട്കളുമായി വീണ്ടും കാലാവസ്ഥാ വിദഗ്ദരും മാധ്യമങ്ങളും. രണ്ട് നൂറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത ശൈത്യമാണ് ഈ വര്‍ഷം അനുഭവപ്പെടുക.1963 ലാണ് ഇതിന് മുമ്പ് സമാനമായ തണുത്ത മരച്ച കാലാവസ്ഥ അനുഭവപ്പെട്ടത്. ഈ മാസവും പുതുവര്‍ഷത്തിന്റെ ആരംഭവും മഞ്ഞു വീഴ്ച ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഡിസംബര്‍ പകുതിയോളം എത്തിയിട്ടും പ്രതീക്ഷിച്ചത്ര തണുപ്പ് പോലും ഇതേ വരെ അനുഭവപ്പെട്ടില്ലയെന്നതിനാല്‍ കാലാവസ്ഥാ പ്രവചകരുടെ നിഗമനങ്ങളില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം പേരും വിശ്വസിക്കുന്നില്ലെന്നാണ് ഇത് സംബന്ധിച്ച സര്‍വേകള്‍ പറയുന്നത്..

രാജ്യത്തിന്റെ ഭൂരിപക്ഷം മേഖലയിലും അഞ്ച് അടി വരെ കനത്തില്‍ മഞ്ഞു വീഴ്ച അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. താപനില മൈനസ് 15 ഡിഗ്രി വരെ താഴുമെന്നാണ് പ്രവചനം.അയര്‍ലണ്ടിന് പുറമേ യുകെയിലും സമാനമായ കാലാവസ്ഥയാകും അനുഭവപ്പെടുക.1963 ല്‍ മൂന്നു മാസമാണ് അയര്‍ലണ്ടില്‍ മഞ്ഞു വീഴ്ച അനുഭവപ്പെട്ടത്. അന്ന് മൂന്ന് മാസം അക്ഷരാര്‍ത്ഥത്തില്‍ അയര്‍ലണ്ട് നിശ്ചലമായി.

അതെ അനുഭവം തന്നെ ഈ വര്‍ഷവും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ദന്‍ജെയിംസ് മാഡെന്‍ പറഞ്ഞു. 1962/63 ല്‍ 45 സെന്റി മീറ്റര്‍ മഞ്ഞു വീഴ്ച ഉണ്ടായി. നിരവധി പേര മരണമടയുകയും ചെയ്തു. അന്ന് യൂറോപ്പിലാകമാനം തണുത്ത് മറച്ച് അഞ്ഞൂറിലധികം പേര്‍ മരിച്ചു. സമാനമായ കാലാവസ്ഥയാണ് ഈ വര്‍ഷവും അയര്‍ലണ്ടില്‍ പ്രതീക്ഷിക്കുന്നതത്രേ.

അയര്‍ലണ്ടിലെ കാലാവസ്ഥ സംബന്ധിച്ച് മാജിക്ക് താരം കീത്ത് ബാരിയുടെ പ്രവചനവും നിലവിലുണ്ട്.ഇത്തവണ അയര്‍ലണ്ടില്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ മഞ്ഞു വീഴ്ച അനുഭവപ്പെടുമെന്നായിരുന്നു കീത്ത് ബാരിയുടെ പ്രവചനം.അയര്‍ലണ്ടിലെ കാലാവസ്ഥയോട് ഏറ്റവുമധികം സാമ്യം കല്‍പ്പിക്കാവുന്ന യുകെയിലെ കാലാവസ്ഥ പ്രവചനം കീത്ത് ബാരിയുടെ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് വന്നുകൊണ്ടിരിക്കുന്നത്. 

1947 ഉം 1962,19 63 കാലഘട്ടം കഴിഞ്ഞ് അയര്‍ലണ്ടില്‍ ഏറ്റവുമധികം മഞ്ഞു വീഴ്ച റിപ്പോര്‍ട്ട് ചെയ്തതും 2009/ 2010 വര്‍ഷത്തിലാണ്. 2009/ 2010 ല്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നിരവധി ഫ്‌ലൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നു. അന്ന് താപനില മൈനസ് 5 ഡിഗ്രിയായി താഴ്ന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ വീടിനു പുറത്തിറങ്ങാനാകാതെ വീടിനുള്ളില്‍ കുടുങ്ങി. റോഡില്‍ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് തെന്നി വീണു പരുക്കേല്‍ക്കുകയും നിരവധി കാറുകള്‍ അപകടത്തില്‍പ്പെടുകയും ചെയ്തു.ഇപ്പോള്‍ കാലാവസ്ഥാ പ്രവചകര്‍ പറയുന്നത് ശരിയാണോ എന്നറിയാന്‍ ജനുവരി ആദ്യവാരം വരെ കാത്തിരിക്കുക തന്നെ 

Scroll To Top