Saturday December 10, 2016
Latest Updates

‘ഹലോ ഇന്ത്യന്‍ എംബസിയല്ലേ ? ….’

‘ഹലോ ഇന്ത്യന്‍ എംബസിയല്ലേ ? ….’

ഡബ്ലിന്‍: ഇന്ത്യന്‍ എംബസിയില്‍ ഓ സി ഐ കാര്‍ഡിനായി അപേക്ഷ നല്‍കി കാര്‍ഡ് അനുവദിച്ച നിരവധി പേര്‍ ഇതേ വരെ കാര്‍ഡ് ഏറ്റു വാങ്ങിയിട്ടില്ലെന്ന വാര്‍ത്ത കണ്ട് എംബസിയിലേയ്ക്ക് പൊതുജനങ്ങളുടെ ഫോണ്‍ വിളി സഹിക്കാനാവാതെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ മറ്റൊരു പത്രക്കുറിപ്പ് ഇറക്കി.
ഈ ആവശ്യത്തിനായി ഫോണ്‍ വിളിക്കേണ്ടതില്ലെന്നും ഇ മെയില്‍ മുഖേനെ ബന്ധപെടുന്നതായിരിക്കും ഉചിതം എന്നുമാണ് എംബസി അധികൃതരുടെ അറിയിപ്പിന്റെ രത്‌നചുരുക്കം.cons.dublin@mea.gov.in.എന്ന ഇ മെയിലാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

2015 ജനുവരിക്കു മുമ്പായി അനുവദിച്ച 74ഓ സി ഐ കാര്‍ഡുകള്‍ ഇന്ത്യന്‍ എംബസിയില്‍ മാസങ്ങളായി ഉടമസ്ഥര്‍ ഏറ്റു വാങ്ങാതെ എംബസിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നതായിരുന്നു വാര്‍ത്ത.2011ല്‍ ഓ സി ഐ കാര്‍ഡിന് അപേക്ഷിച്ച 10 പേര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതേ വരെ കാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയിട്ടില്ല2012 ലെ (6)2013 ലെ (10)2014 ലെ 48 എന്നിങ്ങനെയാണ് മറ്റു വര്‍ഷങ്ങളിലെ ഓ സി ഐ കാര്‍ഡുകള്‍ എംബസിയില്‍ സൂക്ഷിച്ചിരിക്കുന്നത്. 
വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടനെ തുടര്‍ച്ചയായി നിരവധി ഫോണ്‍ കോളുകളാണ് എംബസി അധികൃതര്‍ക്ക് ലഭിച്ചത്.2015 ല്‍ അപേക്ഷിച്ചവരായിരുന്നു വിളിച്ചവരില്‍ അധികവും.ഏപ്രില്‍ മാസത്തില്‍ അപേക്ഷിച്ചവര്‍ പോലും തങ്ങളുടെ കാര്‍ഡ് റെഡിയായോ എന്നറിയാനുള്ള തിടുക്കം കൊണ്ട് എംബസിയിലേയ്ക്ക് വിളിച്ചു നോക്കി.
ഓ സി ഐ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷിച്ച ശേഷം ചുരുങ്ങിയത് മൂന്നു മാസം വരെ എടുക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.ഓ സി ഐ കാര്‍ഡ് ന്യൂ ഡല്‍ഹിയില്‍ നിന്നും എംബസിയില്‍ എത്തുന്ന മുറയ്ക്ക് അപേക്ഷകരെ അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Embassy of India
6, Leeson Park, Dublin 6
cons.dublin@mea.gov.in

Scroll To Top