Sunday December 17, 2017
Latest Updates

ലക്ഷ്യം മാറാരോഗിയായ കുഞ്ഞിന്റെ ചികില്‍സ… മജ്ജദാതാക്കളെ കണ്ടെത്താന്‍ ഡബ്ലിനിലെ ഒരച്ഛന്റെ കൈവിട്ട കളി!

ലക്ഷ്യം മാറാരോഗിയായ കുഞ്ഞിന്റെ ചികില്‍സ… മജ്ജദാതാക്കളെ കണ്ടെത്താന്‍ ഡബ്ലിനിലെ ഒരച്ഛന്റെ കൈവിട്ട കളി!

ഡബ്ലിന്‍ : ജന്മനാരോഗിയായ സ്വന്തം കുഞ്ഞിനെ അപടകരമായ സ്ഥിതിയിലെത്തിച്ച് അതിന്റെ ചിത്രം പകര്‍ത്തി പിതാവിന്റെ സാഹസം. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ വൈറലായി.മാരക രോഗത്തിനടിമായായ ഒന്നര വയസ്സുകാരി ഹന്നയുടെ ജീവന്‍ നിലനിര്‍ത്താനാണ് ഇത്തരമൊരു കൈവിട്ടകളിക്ക് ഒരച്ഛന്‍ മുതിര്‍ന്നതെന്നറിയുമ്പോള്‍ അത് നമുക്ക് വേദനയാകും.

കീമോതെറാപ്പിയിലൂടെയും മജ്ജമാറ്റിവച്ചുമാണ് മാരകരോഗത്തിന് അടിമയായ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇവള്‍ക്കനുയോജ്യമായ മജ്ജ നല്‍കുന്നതിനു ദാതാക്കളെ കണ്ടെത്താനാണ് ഡബ്ലിനിലെ ഡിസൈനറായ സ്റ്റീഫന്‍ എന്ന 32കാരന്റെ ഈ കൈവിട്ട കളി. 27 മില്ല്യണ്‍ പേരെ പരിശോധിച്ചതില്‍ നിന്നാണ് മൂന്ന് ദാതാക്കളെ കണ്ടെത്താനായത്.അജ്ഞാതയായ ഒരു സ്ത്രീയും അതിലുണ്ടായിരുന്നു.

തന്റെ ഈ സാഹസം ജീവിതത്തെക്കുറിച്ചു ചിന്തിക്കാന്‍ ലോകത്തെ സഹായിക്കുമെന്നു സ്റ്റീഫന്‍ കരുതുന്നു. ഇത്തരം നൂറുകണക്കിന് പടങ്ങളാണ് സ്റ്റീഫന്‍ എടുത്തിട്ടുള്ളത്.മാത്രമല്ല ഒറ്റപ്പെട്ട അവസ്ഥയിലും ലോകത്തിന്റെ ഭാഗമാണെന്ന തോന്നലുണ്ടാക്കാനും ചിത്രങ്ങള്‍ സഹായിച്ചു -സ്ററീഫന്‍ പറയുന്നു. ജന്മ ശേഷം ആറുമാസം ആശുപത്രി മുറിയില്‍ത്തന്നെയായിരുന്നു ഹന്ന.കീമോതെറാപ്പിയും മജ്ജമാറ്റിവെക്കലുമാണ് രോഗത്തിനുള്ള ഏക പ്രതിവിധി. അതിനാല്‍ ഇതല്ലാതെ മറ്റെന്താണ് മാര്‍ഗം? ഇദ്ദേഹം ചോദിക്കുന്നു.

Scroll To Top