Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ എല്ലാ വിഭാഗം ജോലിക്കാര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ ആലോചന :യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സേവിംഗ് സ്‌കീം ഇന്ന് മന്ത്രിസഭ പരിഗണിയ്ക്കും 

അയര്‍ലണ്ടില്‍ എല്ലാ വിഭാഗം ജോലിക്കാര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ ആലോചന :യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സേവിംഗ് സ്‌കീം ഇന്ന് മന്ത്രിസഭ പരിഗണിയ്ക്കും 

ഡബ്ലിന്‍: യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സേവിംഗ് സ്‌കീം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ആലോചിക്കുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനമായെന്നാണ് സൂചന. യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സേവിംഗ് സ്‌കീമിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതിനായി ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ ഇക്കാര്യം ഇന്ന് മന്ത്രിസഭയില്‍ അവതരിപ്പിക്കും.

കുറഞ്ഞ വരുമാനക്കാരുള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സേവിംഗ് സ്‌കീം.മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മറ്റ് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകും. ലേബര്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി എന്‍ഡ കെന്നിയുമായി നടത്തിയ ചര്‍ച്ചയില്‍ യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സേവിംഗ് സ്‌കീം ഏര്‍പ്പെടുത്തുമെന്ന് ജോണ്‍ ബര്‍ട്ടന്‍ പ്രഖ്യാപിച്ചിരുന്നു.

സമ്പദ്ഘടന മെച്ചപ്പെടുകയും ജീവനക്കാരുടെ ശമ്പളം വര്‍ധിക്കുകയും ചെയ്താല്‍യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സേവിംഗ് സ്‌കീം കൊണ്ടുവരുമെന്നായിരുന്നു മന്ത്രിയുടെ ജോണ്‍ ബര്‍ട്ടന്റെ പ്രഖ്യാപനം. നിലവില്‍ 20 നും 69 നും ഇടയില്‍ പ്രായമുള്ള 51ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരുടെ എണ്ണം കുറഞ്ഞു വരികയുമാണ്

Scroll To Top