Sunday December 04, 2016
Latest Updates

എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് :സര്‍ക്കാര്‍ പദ്ധതി ജലരേഖയായി 

എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് :സര്‍ക്കാര്‍ പദ്ധതി ജലരേഖയായി 

ഡബ്ലിന്‍:അഞ്ചു വര്‍ഷം അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി നിലനിര്‍ത്തിയ ‘എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ‘എന്ന വാഗ്ദാനത്തില്‍ നിന്ന് ഇപ്പോള്‍ പിന്‍മാറുകയാണെന്ന് സര്‍ക്കാര്‍. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ വന്‍ സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നും ഭാവിയിലും ഇതു നടപ്പാക്കാനിടയില്ലെന്നും ആരോഗ്യ മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. പല രംഗത്തു നിന്നും പദ്ധതി ചെലവിനെ സംബന്ധിച്ചു ലഭിച്ച ഇഎസ്ആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പിന്‍മാറുന്നത്. 

ഇനി ഏതു മാതൃകയിലുള്ള പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നതിനെ കുറിച്ച് അടുത്ത സര്‍ക്കാര്‍ തീരുമാനിച്ച് നടപ്പാക്കുമെന്നും മന്ത്രി വരദ്കര്‍ അഭിപ്രായപ്പെട്ടു.ഫ്യുച്ചര്‍ ഹെല്‍ത്ത് എന്ന പേരില്‍ തയാറാക്കിയ ഫിനഗേല്‍ പാര്‍ട്ടിയുടെ ആരോഗ്യനയം നടപ്പാക്കുമെന്നയിരുന്നു മുന്‍ ആരോഗ്യമന്ത്രി ജയിംസ് റൈലിയുടെ മുന്‍ പ്രഖ്യാപനം.

വരദ്കര്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റപ്പോള്‍ തന്നെ നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചിരുന്നതായി ആരോഗ്യവകുപ്പിന്റെ വക്താക്കള്‍ പറഞ്ഞു. റെലിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലിയോ വരദ്കര്‍ നിര്‍ദ്ദേശം തള്ളിയത്. ആരോഗ്യമേഖല നവീകരിക്കുന്നതിനായി മൂന്ന്ഘട്ട പദ്ധതിയാണ് മുന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് തയ്യാറാക്കിയത്. മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതി 2011 ലാണ് പ്രഖ്യാപിച്ചത്. 

ഇതിന്റെ രണ്ടാം ഘട്ടം തുടങ്ങാനിരിക്കെയാണ് നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് ലിയോ വരദ്കര്‍ പറഞ്ഞത്. എച്ച്എസ്ഇ പിരിച്ച് വിടുക ഹെല്‍ത്ത് സര്‍വീസ് രണ്ടായി വിഭജിക്കുക, യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നടപ്പിലാക്കുക തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ ചെയ്യാനിരുന്നത്. എന്നാല്‍ ഇതില്‍ മൂന്നാമത്തെ നിര്‍ദ്ദേശം മാത്രമാണ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി ലിയോവരദ്കര്‍ പൂര്‍ണ്ണമായും തള്ളിയത്. 


Scroll To Top