Wednesday November 22, 2017
Latest Updates

ഐക്യ അയര്‍ലണ്ടിന് വേണ്ടി പൊരുതാനുറച്ച് ഷിന്‍ ഫെയ്ന്‍, ഡീ യൂ പി യുമായി ധാരണക്കൊരുങ്ങി ജെറി ആഡംസ്

ഐക്യ അയര്‍ലണ്ടിന് വേണ്ടി പൊരുതാനുറച്ച് ഷിന്‍ ഫെയ്ന്‍, ഡീ യൂ പി യുമായി ധാരണക്കൊരുങ്ങി ജെറി ആഡംസ്

ഡബ്ലിന്‍:അയര്‍ലണ്ടുകള്‍ ഒന്നിക്കുന്നതിന്റെ നേട്ടങ്ങള്‍ യൂണിയനിസ്റ്റുകളെ ബോധ്യപ്പെടുത്താന്‍ പുതിയ സമീപനം വേണമെന്ന് ഷിന്‍ ഫെയ്ന്‍ പ്രസിഡണ്ട് ജെറി ആഡംസ്.ബെല്‍ഫാസ്റ്റില്‍ ഷിന്‍ ഫെയ്ന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഡംസ്.കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിഭജനം അവസാനിപ്പിച്ചുകൊണ്ടുള്ള വോട്ടെടുപ്പുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

യൂണിയനിസ്റ്റുകളുടെ എതിര്‍പ്പവസാനിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ.അധികാര വിഭജനം പുനസ്ഥാപിക്കുന്നതു മുന്‍നിര്‍ത്തി അടുത്തയാഴ്ച സ്റ്റാര്‍മോണ്ടില്‍ ഷിന്‍ഫെയ്ന്‍-ഡിയുപി ചര്‍ച്ച നടക്കുകയാണ്.ഐക്യം സംബന്ധിച്ച് ആഴത്തിലുള്ള അഭിപ്രായ ഭിന്നത നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇലക്ഷനില്‍ ഇരുപാര്‍ട്ടികളും നേട്ടമുണ്ടായിട്ടുണ്ടെന്നത് കാണണം.

ഐക്യ അയര്‍ലണ്ടിനെ എതിര്‍ക്കുന്ന യൂണിയനിസ്റ്റ് സമീപനത്തെ തിരുത്താന്‍ പുതിയ സമീപനം സ്വീകരിക്കണം. ഐക്യ അയര്‍ലണ്ട് യാഥാര്‍ഥ്യമാകുന്നതോടെ ദ്വീപില്‍ അവര്‍ക്കു കൈവരുന്ന ചരിത്രപരമായ സ്ഥാനം ബോധ്യപ്പെടുത്തിക്കൊടുക്കണം.നാല് നൂറ്റാണ്ടുകളായി തുടരുന്ന എതിര്‍പ്പിന്റെ ചരിത്രം മറന്ന് യോജിപ്പിന്റെയും സഹകരണത്തിന്റെയും മേഖലകളെ കണ്ടെത്തണം.അതിലൂടെ നല്ല അയല്‍ബന്ധവും പൊതുനന്മയും സാധ്യമാക്കണം.നോര്‍ത്തേണ്‍ അയര്‍ലണ്ടിന് ഒരു ഭാവിയുണ്ട്.അത് ഐറീഷ് ആകണോ ബ്രിട്ടീഷ് ആകണോ,നാഷണലിസ്റ്റാകണോ റിപ്പബ്ലിക്കനാകണോയെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഓരോ പൗരനും തീരുമാനിക്കാനുള്ള അവകാശമുണ്ട്.

ബ്രക്സിറ്റ് റഫറണ്ടം,മാര്‍ച്ചിലെ ഇലക്ഷന്‍ ഫലം,ഈ മാസത്തെ വെസ്റ്റ്മിന്‍സ്റ്റര്‍ ഇലക്ഷന്‍ റിസള്‍ട്,2011ലെ സെന്‍സസ് എന്നിവ നോര്‍ത്തേണ്‍ അയര്‍ണ്ടിന്റെ രാഷ്ട്രീയപരവും ജനസംഖ്യാപരവുമായ മാറ്റങ്ങള്‍ക്കുള്ള തെളിവുകളാണ്.കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിഭജനം അവസാനിപ്പിച്ചുകൊണ്ട് ഒന്നാകാനുള്ള വോട്ടെടുപ്പിന് വളരെ സാധ്യതയുണ്ട്.രാഷ്ട്രീയത്തിലും സമൂഹത്തിലും ഏകോപനത്തിന്റെ അപ്പോസ്തലന്മാരായി മാറാന്‍ നമുക്കാകണം. ഐക്യം മുന്‍നിര്‍ത്തി യൂണിയനിസ്റ്റുകള്‍ക്കുള്ള ഭീതിയകറ്റാനും ബോധപൂര്‍വമായ ഇടപെടലുണ്ടാകണം.അതിലൂടെ ഐറീഷ്നെസ് എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന തിരിച്ചറിവ് അവരിലുണ്ടാക്കണമെന്നും ആഡംസ് പറഞ്ഞു.

Scroll To Top