Monday September 25, 2017
Latest Updates

ഐക്യ അയര്‍ലണ്ട് യാഥാര്‍ഥ്യമാകുമോ? ഒന്നിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍,സംയുക്ത പ്രസ്താവന ഉടന്‍

ഐക്യ അയര്‍ലണ്ട് യാഥാര്‍ഥ്യമാകുമോ? ഒന്നിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍,സംയുക്ത പ്രസ്താവന ഉടന്‍

ഡബ്ലിന്‍ :ബ്രക്സിറ്റിനുശേഷം ഇരു അയര്‍ലണ്ടുകളും ഒന്നാവണമെന്ന് യുറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെല്ലാംതന്നെ ഐക്യ അയര്‍ലണ്ടെന്ന ആശയത്തെ അംഗീകരിക്കണമെന്ന പ്രഖ്യാപനത്തിന്റെ പണിപ്പുരയിലാണ്.എല്ലാ അംഗരാജ്യങ്ങളോടും ഈ ആവശ്യത്തെ പിന്തുണക്കാനും നേതാക്കള്‍ആവശ്യപ്പെട്ടിട്ടുണ്ട്.

ഐക്യ അയര്‍ലണ്ടിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാകും ബ്രസല്‍സില്‍ ഇനി നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ യോഗത്തിനു ശേഷം ഉണ്ടാകുക.

ബ്രക്സിറ്റിനു ശേഷം ഐക്യ അയര്‍ലണ്ട് എന്ന ആവശ്യത്തെ പിന്തുണയ്ക്കാന്‍ 27 അംഗ യൂണിയന്‍ രാജ്യങ്ങളോടും ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.യു.കെ, യൂണി
യന്‍ വിട്ട ശേഷം ഐക്യ അയര്‍ലണ്ടെന്ന ആശയത്തെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷവും പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതു സംബന്ധിച്ച യു കെയുമായുള്ള ചര്‍ച്ചകളുടെ ഭാഗമായല്ല ഐക്യഅയര്‍ലണ്ട് ചര്‍ച്ചകളും മുന്നേറുന്നത്.മറിച്ച് ഇതു സംബന്ധിച്ച പ്രത്യേക പ്രഖ്യാപനങ്ങളാണ് ഉണ്ടാവുക

.ബെല്‍ഫാസ്റ്റ് കരാറിനെ ഊട്ടിയുറപ്പിക്കുന്നതാവും ഐക്യ അയര്‍ലണ്ട് പ്രഖ്യാപനവും. ഇതിലൂടെ റിപ്പബ്ലിക്കിനും ഉത്തര അയര്‍ലണ്ടിനും പ്രയോജനം ലഭിക്കും.ഐക്യ അയര്‍ലണ്ടിനായുള്ള ജന പിന്തുണ വര്‍ധിച്ചു വരികയാണ്.

ഐക്യ അയര്‍ലണ്ടിന്റെ കാര്യത്തില്‍ 1990ലെ ജര്‍മന്‍ ഏകീകരണത്തിന്റെ പാത കാണാവുന്നതാണെന്ന് ഐറീഷ് നയതത്രജ്ഞര്‍ പറയുന്നു.ബെല്‍ഫാസ്റ്റ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ ഐക്യ അയര്‍ലണ്ടിനുള്ള നീക്കം സുഗമമാക്കണം.ബ്രക്സിറ്റ് ഉടമ്പടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനു ബാധകമാക്കേണ്ടതില്ല. പകരം ഇതിനായി പ്രത്യേകം പ്രമാണങ്ങള്‍ ഉണ്ടാകണം-ഐക്യ അയര്‍ലണ്ട് സംബന്ധിച്ച ചര്‍ച്ചകള്‍ സ്ഥിരീകരിച്ച ഉന്നതതല ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫിനാന്‍സ് ടൈംസ് റിപോര്‍ട് ചെയ്യുന്നു.

അന്താരാഷ്ട്ര നിയമങ്ങളും,ജര്‍മന്‍ ഏകീകരണ മാതൃകയും അടിസ്ഥാനപ്പെടുത്തി 1998 ലെ ഉത്തര ഐറീഷ് സമാധാനത്തെ പിന്തുണയ്ക്കുന്ന വസ്തുനിഷ്ഠമായ പ്രഖ്യാപനമാകും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളില്‍ നിന്നുമുണ്ടാവുക.1998ലെ ഉത്തരഅയര്‍ലണ്ട് സമാധാന ഉടമ്പടിയില്‍ ഊന്നിനിന്നുകൊണ്ടായിരിക്കും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഐക്യ അയര്‍ലണ്ടിനു പിന്തുണ തേടുക.

അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇരു അയര്‍ലണ്ടുകളുടെയും ലയനം നടക്കാനായുള്ള സാധ്യതകള്‍ ഉണ്ടാകുമെന്നാണ് ലയനത്തിനായി പ്രാവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ കരുതുന്നത്.

Scroll To Top