Wednesday December 07, 2016
Latest Updates

ജര്‍മ്മന്‍ മതിലുകള്‍ തകര്‍ന്ന് ഒന്നിച്ചതു പോലെ ഐറിഷ് ഐക്യം ഉടനെന്ന് എന്‍ഡ കെന്നി

ജര്‍മ്മന്‍ മതിലുകള്‍ തകര്‍ന്ന് ഒന്നിച്ചതു പോലെ ഐറിഷ് ഐക്യം ഉടനെന്ന് എന്‍ഡ കെന്നി

ബ്രെക്സിറ്റ്, അയര്‍ലണ്ടുകളുടെ ഐക്യത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി. 1990ല്‍ ബെര്‍ലിന്‍ മതില്‍ തകര്‍ത്ത് പശ്ചിമ-പൂര്‍വ ജര്‍മ്മനികള്‍ ഒന്നിച്ചതു പോലെ നോര്‍ത്തേണ്‍ അയര്‍ലണ്ടും അയര്‍ലണ്ടും ഒരുമിക്കുമെന്ന് കെന്നി പറഞ്ഞു.

വരുംദിവസങ്ങളിലെ ചര്‍ച്ചയില്‍ ഇത് പ്രധാന വിഷയമാക്കി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി കെന്നി വ്യക്തമാക്കി. യുകെ വിട്ട് അയര്‍ലണ്ടിനോട് ചേരാന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നുവെങ്കില്‍ അതാണ് നടക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നടന്ന ജനഹിത പരിശോധനയില്‍ അയര്‍ലണ്ടിനോട് ചേരുന്നതിനെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം ജനങ്ങളും എതിര്‍ത്തിരുന്നു. എന്നാല്‍ ബ്രെക്സിറ്റ്, ഇവരുടെ ചിന്തകളില്‍ മാറ്റമുണ്ടാക്കിയേക്കുമെന്നാണ് കെന്നിയുടെ പ്രതീക്ഷ.

അയര്‍ലണ്ടുകളുടെ ഐക്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തണമെന്ന് ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Scroll To Top