Sunday December 04, 2016
Latest Updates

ഐക്യ അയര്‍ലണ്ട് സ്വപ്നം കണ്ട് എന്‍ഡ കെന്നി വീണ്ടും:യൂറോപ്പ്യന്‍ യൂണിയന്റെ പിന്തുണയില്‍ പ്രതീക്ഷ

ഐക്യ അയര്‍ലണ്ട് സ്വപ്നം കണ്ട് എന്‍ഡ കെന്നി വീണ്ടും:യൂറോപ്പ്യന്‍ യൂണിയന്റെ പിന്തുണയില്‍ പ്രതീക്ഷ

ഡബ്ലിന്‍:ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഐക്യ അയര്‍ലണ്ട് എന്ന സാധ്യത മുന്നില്‍ക്കാണണം എന്ന് ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി. അതേസമയം ഇതു സംബന്ധിച്ച് ഇപ്പോള്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ ഫലമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഓക്സഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബ്രിട്ടിഷ് ഐറിഷ് അസോസിയേഷനില്‍ സംസാരിക്കവേ കെന്നി പറഞ്ഞു. അതേസമയം ബെര്‍ലിന്‍ മതില്‍ തകര്‍ന്ന ജര്‍മ്മനിയുടെ പശ്ചാത്തലത്തിലാണ് അയര്‍ലണ്ടിനെ പരിഗണിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

അയര്‍ലണ്ടുകളുടെ ഐക്യം ജനാധിപത്യപരമായ ഒന്നാണെന്നും, ഭാവിയില്‍ ജനങ്ങള്‍ അതിനുവേണ്ടി മുന്നോട്ടുവന്നാല്‍ ഐക്യത്തിന് ജനാധിപത്യരീതിയില്‍ത്തന്നെ യൂറോപ്യന്‍ യൂണിയനുള്ളില്‍ തീരുമാനമെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.അത്തരം ഒരു ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബ്രെക്സിറ്റ് പോലുള്ള ആഘാതങ്ങള്‍ ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്നു പറഞ്ഞ കെന്നി, ഇതിനെ മറികടക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ വരാനിരിക്കുന്ന ബജറ്റും ബ്രെക്സിറ്റ് ആഘാതങ്ങളെ മറികടക്കാനുതകുന്നതായിരിക്കും. നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തിയില്‍ സമാധാനം തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

Scroll To Top