Sunday December 04, 2016
Latest Updates

ഒരുമയുടെ പെരുമയില്‍ സ്ലൈഗോ ഓണം വര്‍ണ്ണാഭമായി

ഒരുമയുടെ പെരുമയില്‍ സ്ലൈഗോ ഓണം വര്‍ണ്ണാഭമായി

സ്ലൈഗോ:ഒരുമയുടെ ഉണര്‍ത്തുപാട്ടുണര്‍ത്തി മലയാളത്തിന്റെ പൊന്നോണം സ്ലൈഗോയില്‍ ആഘോഷിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ ആപ്തവാക്യം അക്ഷരം പ്രതി പാലിച്ച ‘സ്ലൈഗോ ഓണത്തിന്’ പ്രദേശത്തെ എല്ലാ ഇന്ത്യക്കാരും ഒന്നിച്ചെത്തി ആഘോഷം ഗംഭീരമാക്കി.

അയര്‍ലണ്ടിന്റെ പാരമ്പര്യകലകളുടേയും,നാടന്‍ സംസ്‌കൃതിയുടെയും തലസ്ഥാന നഗരമായ സ്ലൈഗോ നഗരത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ സംഘടിപ്പിച്ച ഓണാഘോഷം സ്ലൈഗോ കൗണ്ടി കൌണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ റോസ് ലീന്‍ ഓ ഗ്രേഡി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സെപ്റ്റംബര്‍ 5 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെ പൂക്കളമൊരുക്കി ഓണോത്സവത്തിനു തുടക്കമായി.സാംസ്‌കാരിക പരിപാടികളും,ഗെയിംസുകളും, മഹാബലിയുടെ എഴുന്നള്ളത്തും ,വടം വലി മത്സരവും അടക്കം ഓണത്തിന്റെ തനിമയാര്‍ന്ന ഉത്സവ മേളങ്ങള്‍ സ്ലൈഗോയിലെ ഇന്ത്യാക്കാര്‍ക്ക് ആഹ്ലാദം പകര്‍ന്നു.

നാടന്‍ ഓണസദ്യയോടെയും ഗാനമേളയോടെയും ഓണാഘോഷ പരിപാടികള്‍ക്ക് തിരശീല വീണു.ഇത്തവണത്തെ സ്ലൈഗോ ഓണം വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ട്രഷറര്‍ തോമസ് മാത്യു മൂഞ്ഞേലില്‍ നന്ദി പ്രകാശിപ്പിച്ചുsli on 7sli on la sli on 8 sli on 9 sli on 10 sli on 11 sli on 12 sli on 13 sli on 14 sli on 19 sli on 3 sli on 17 sli on15 sli on 2 sli on1 sli on 16sli on 6



Scroll To Top