Saturday December 03, 2016
Latest Updates

മെംഫിസ് ഡിപേക്കായി ചുവന്ന ചെകുത്താന്‍മാര്‍ നേര്‍ക്കുനേര്‍

മെംഫിസ് ഡിപേക്കായി ചുവന്ന ചെകുത്താന്‍മാര്‍ നേര്‍ക്കുനേര്‍

ലിവര്‍പൂളും ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മെംഫിസ് ഡിപേ എന്ന ഡച്ച് യുവ താരത്തിനായുള്ള പോരാട്ടത്തിലാണ്. യുണൈറ്റഡാണ് പി എസ് വി എന്തോവന്‍ താരമായ ഡിപേക്കു വേണ്ടി ആദ്യം രംഗത്തെത്തിയതെങ്കിലും പിന്നീട് ലിവര്‍പൂളും മത്സരത്തില്‍ ചേരുകയായിരുന്നു.

ഈ സീസണില്‍ പി എസ് വിക്കു വേണ്ടി 20 ഗോളുകള്‍ അടിച്ചുകൂട്ടിയ യുവതാരം 2007/ 08 സീസണ് ശേഷം ക്ലബിന് ഡച്ച് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. സീസണ്‍ അവസാനത്തോടെ ഡിപേ ക്ലബ് വിട്ടേക്കുമെന്ന സൂചന കോച്ച് ഫിലിപ്പ് കൊക്കു നല്‍കിയതോടെ വമ്പന്‍ ക്ലബുകളെല്ലാം ഈ 21കാരന്റെ പിന്നാലെയായിരുന്നു.

യുണൈറ്റഡ് താരത്തിനായി 25 മില്യണ്‍ യൂറോ വരെ മുടക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലോട്ടെലിയുടെയും ലംബര്‍ട്ടിന്റെയും ഫോമില്ലായ്മ ഇപ്പോള്‍ തന്നെ അലട്ടുന്ന ലിവര്‍പൂള്‍, ഈ സീസണ്‍ കഴിഞ്ഞാല്‍ ഇവര്‍ ക്ലബ് വിടുന്ന ഒഴിവിലേക്ക് എന്തു വില കൊടുത്തും ഡിപേയെ ചേര്‍ക്കണം എന്ന നിലപാടിലാണ്. എന്നാല്‍ നെതര്‍ലണ്ട് നാഷണല്‍ ടീമില്‍ ഡിപേയുടെ പരിശീലകന്‍ കൂടിയായ ലൂയിസ് വാന്‍ഗാലിന് ഡിപേയെ ടീമിലെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് യുണെറ്റഡ് ആരാധകര്‍.

Scroll To Top