Thursday December 08, 2016
Latest Updates

ലാന്‍ഡ്‌സ് ടൌണ്‍ റോഡ് എഗ്രിമെന്റ് തള്ളികളയണമെന്ന് പ്രമുഖ തൊഴിലാളി സംഘടന,അര്‍ഹമായത് ലഭിച്ചില്ലെന്ന് പരാതി 

ലാന്‍ഡ്‌സ് ടൌണ്‍ റോഡ് എഗ്രിമെന്റ് തള്ളികളയണമെന്ന് പ്രമുഖ തൊഴിലാളി സംഘടന,അര്‍ഹമായത് ലഭിച്ചില്ലെന്ന് പരാതി 

ഡബ്ലിന്‍:ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലാന്‍ഡ്‌സ് ടൌണ്‍ റോഡ് എഗ്രിമെന്റ് തള്ളിക്കളയാന്‍ അയര്‍ലണ്ടിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളില്‍ ഒന്നായ ‘യുണൈറ്റ്’തൊഴിലാളികളോട് അഭ്യര്‍ഥിച്ചു.ഒരു ലക്ഷത്തോളം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ ഏകകണ്ഠമായാണ് സര്‍ക്കാരിന്റെ നീക്കത്തെ തള്ളികളയാന്‍ തീരുമാനിച്ചത്.

2009 ല്‍ നടപ്പാക്കിയ വേതന വെട്ടിച്ചുരുക്കല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ ലാന്‍ഡ്‌സ് ടൌണ്‍ റോഡ് എഗ്രിമെന്റ് വഴി കഴിയുകയില്ലെന്ന് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം യൂണിയന്‍ തീരുമാനിക്കുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് തൊഴിലാളികള്‍ അനുഭവിച്ച യാതനകള്‍ പരിഹരിച്ചു കൊണ്ട് വേണം പുതിയ ധാരണകള്‍ ഉണ്ടാവണ്ടെതെന്നു യൂണിയന്‍ നേതാക്കള്‍ പറഞ്ഞു,

വിഷയത്തില്‍ സംഘടനാംഗങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള വോട്ടെടുപ്പ് അടുത്തമാസം നടത്തപ്പെടും.

ഹഡ്ഡിങ്ങ്ടണ്‍ റോഡ് എഗ്രിമെന്റില്‍ ഭേദഗതികള്‍ക്കായി കഴിഞ്ഞ മൂന്നാഴ്ച്ചകളായി നടന്നു വരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ ശമ്പള പുനസ്ഥാപനത്തിന് വേണ്ടി മെയ് മാസത്തില്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇടത്തരം ശമ്പളത്തില്‍ ജോലിയെടുക്കുന്ന തൊഴിലാളികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു പ്രധാന ഭേദഗതി. ഭേദഗതി.മൂന്നു ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

2016 ജനുവരിയോടെ ആരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ 15,000 യൂറോയ്ക്കും,24,750 യൂറോയ്ക്കും ഇടയിലുള്ള ശമ്പളമുള്ളവരുടെ പെന്‍ഷന്‍ ലെവികള്‍ എടുത്തുകളയും.കൂടാതെ 31,000 യൂറോയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് ഒന്നു മുതല്‍ 2.5 ശതമാനം വരെ ശമ്പളവര്‍ദ്ധനവും ലഭിക്കും.

2016 സെപ്റ്റംബറോടെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ 30,000 യൂറോയില്‍ താഴെയുള്ള പെന്‍ഷന്‍ ലെവികളും എടുത്തു കളയും. ഇതോടെ 2016ല്‍ എല്ലാ തൊഴിലാളികള്‍ക്കും ശരാശരി 1,000 യൂറോയുടെ വരുമാന വര്‍ധനവ് അനുഭവിക്കാനാവുമെന്ന് ഇംപാക്ട് ട്രേഡ് യൂണിയന്‍ വിലയിരുത്തുന്നു. 

മൂന്നാംഘട്ടത്തില്‍ 65,000 യൂറോയില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് 1,000 യൂറോ ശമ്പള വര്‍ദ്ധനവാണു പ്രതീക്ഷിക്കപ്പെടുന്നത്.

സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തെയാണ് എതിര്‍ക്കുമെന്ന് പ്രമുഖ ട്രേഡ് യൂണിയന്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Scroll To Top