Thursday October 18, 2018
Latest Updates

ജൂണിയര്‍ സെര്‍ട്ട് റിസള്‍ട്ട് :മലയാളികളില്‍ മിടുക്കന്മാരായി ഫിംഗ്ലസിലെ ജോണും,ബ്രേയിലെ അലനും,കോര്‍ക്കിലെ അമലും മികച്ചവരുടെ നിരയില്‍

ജൂണിയര്‍ സെര്‍ട്ട് റിസള്‍ട്ട് :മലയാളികളില്‍ മിടുക്കന്മാരായി ഫിംഗ്ലസിലെ ജോണും,ബ്രേയിലെ അലനും,കോര്‍ക്കിലെ അമലും മികച്ചവരുടെ നിരയില്‍

ഡബ്ലിന്‍:ജൂണിയര്‍ സെര്‍റ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയവരില്‍ മലയാളി വിദ്യാര്‍ഥികളും. 

വൈറ്റ് ഹാള്‍ സെന്റ് എയ്ഡ്ണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ജോണ്‍ ലോറന്‍സാണ്  പത്ത് എ ഗ്രേഡുകളും കരസ്ഥമാക്കി മികച്ച വിജയം കരസ്ഥമാക്കിയത്. ‘മലയാളം’ സംഘടനയുടെ ട്രഷറര്‍ കൂടിയായ ഫിംഗ്ലസിലെ ലോറന്‍സ് കുര്യാക്കോസിന്റെയും സിനിയുടെയും മകനാണ് ജോണ്‍. പാഠ്യ പഠ്യേതര വിഷയങ്ങളില്‍ ഒരേ പോലെ ശ്രദ്ധ പുലര്‍ത്തുന്ന ജോണ്‍ ലോറന്‍സ് പ്രതീക്ഷിച്ചിരുന്ന വിജയമാണ് കരഗതമാക്കിയത്.

പത്തില്‍ 9 എ ഗ്രേഡ് നേടി ബ്രേയിലെ അലന്‍ സെബാസ്‌ററ്യന്‍ മികച്ച വിജയം നേടി. സണ്ണി കൊച്ചുചിറയുടെയും,സിന്ധു ജോസിന്റെയും മകനായ അലന്‍ കില്‍മകോഡ് സെന്റ് ബെനില്‍ഡസ് കോളജിലെ വിദ്യാര്‍ത്ഥിയാണ്.

കോര്‍ക്ക് പാട്രിഷ്യന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥി അമല്‍ ജെയ്മോന്‍ കോര്‍ക്ക് മേഖലയില്‍ മികച്ച വിജയം നേടി മലയാളികള്‍ക്ക് അഭിമാനമായി. മാലോ സൂപ്പര്‍മാക്ക്‌സിലെ ജെയ്മോന്റെയുംനസ്രേത്ത് ഹൗസിലെ റാണിയുടയും മകനായ അമലിനും 9 വിഷയങ്ങളില്‍ എ ഗ്രേഡ് ലഭിച്ചു.

Scroll To Top