Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ കുത്തക കമ്പനികള്‍ തമ്മില്‍ വിലയെ ചൊല്ലി തര്‍ക്കം,പ്രധാന ഷോപ്പുകളില്‍ യൂണിലിവര്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നിര്‍ത്തി

അയര്‍ലണ്ടിലെ കുത്തക കമ്പനികള്‍ തമ്മില്‍ വിലയെ ചൊല്ലി തര്‍ക്കം,പ്രധാന ഷോപ്പുകളില്‍ യൂണിലിവര്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നിര്‍ത്തി

ഡബ്ലിന്‍:ഹോള്‍സെയില്‍ കുത്തക കമ്പനികളായ യൂണിലിവറും മസ്ഗ്രേവും തമ്മില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിലയെച്ചൊല്ലി തര്‍ക്കം. യൂണിലിവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതായി മസ്ഗ്രേവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റായ സൂപ്പര്‍വാലു വ്യാഴാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നും, വില വര്‍ദ്ധന ഉണ്ടായിട്ടില്ലെന്നും യൂണിലിവര്‍ വെള്ളിയാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഒക്ടോബര്‍ 10 മുതല്‍ സൂപ്പര്‍വാലുവിനും, സഹോദരസ്ഥാപനമായ സെന്‍ട്രയ്ക്കും യൂണിലിവര്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നില്ല.

ബ്രെക്സിറ്റിനു ശേഷം സ്റ്റെര്‍ലിങ്ങിന്റെ മൂല്യം ഇടിഞ്ഞതാണ് വില സംബന്ധിച്ചുള്ള തര്‍ക്കത്തിന് കാരണമായിരിക്കുന്നതെന്നാണ് കരുതുന്നത്. സ്റ്റെര്‍ലിങ്ങിന്റെ മൂല്യത്തില്‍ 20%ഓളം ഇടിവ് നേരിട്ടിരുന്നു.

Scroll To Top