Wednesday June 28, 2017
Latest Updates

വേഷത്തില്‍ പലതുണ്ട് കാര്യം! ശരിയായ രീതിയില്‍ യൂണിഫോം ധരിക്കാഞ്ഞ നഴ്സിന്റെ പണി പോയി

വേഷത്തില്‍ പലതുണ്ട് കാര്യം! ശരിയായ രീതിയില്‍ യൂണിഫോം ധരിക്കാഞ്ഞ നഴ്സിന്റെ പണി പോയി

സെക്സിയായി വേഷം ധരിച്ച് ജോലിക്കെത്തിയ നഴ്സിനെ പിരിച്ചുവിട്ടു.നഴ്സ് വേഷത്തില്‍ അതിരുവിട്ട വേഷം ധരിച്ച ഫോട്ടോ സോഷ്യല്‍ മാധ്യമത്തിലെത്തിയതാണ് തായ്ലന്‍ഡ് നഴ്സിന്റെ പണിപോകുന്നതിലെത്തിയത്. സ്വകാര്യ ആശുപത്രിയിലെ 26 കാരിയായ പരിചാട് പാംഗ് ചാട്സ്രിയാണ് കഥാ നായിക.വടക്കു കിഴക്കന്‍ തായ്ലണ്ടിലെ ഐസാന്‍ പ്രവിശ്യയിലാണ് സംഭവം.

ഇറുകിയ നിലയിലുള്ള ലൈലാക് യൂണിഫോമും ചെറിയ പാവാടയുമായെത്തിയ നഴ്സിന്റെ കാലുകള്‍ മുഴുവന്‍തന്നെ പുറത്തായിരുന്നു.അന്ന് ഏഷ്യയില്‍ നഴ്സുമാരുടെ സമരവുമായിരുന്നു.തായ് നഴ്സസ് ലവേഴ്സ് അസോസിയേഷനാണ് ഈ പടം സോഷ്യല്‍ മീഡിയയിലെത്തിച്ചത്. പടം വൈറലായതോടെ വിവാദമായി. നഴ്സിംഗ് ജോലിയെ അപമാനിച്ചതായി ആക്ഷേങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. തുടര്‍ന്ന് ചാട്സ്രി ജോലിയില്‍ നിന്ന് രാജിവെച്ചു.പൊതുമാപ്പും പറഞ്ഞു.

‘ഞാന്‍ ഹോസ്പിറ്റല്‍ ബോര്‍ഡിനു വിശദീകരണം നല്‍കി. എന്നാല്‍ അവര്‍ക്ക് ഹോസ്പിറ്റലിനെക്കുറിച്ചു വലിയ സങ്കല്‍പ്പങ്ങളാണ് ഉള്ളത്. അതിനാല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുന്നതാണ് നല്ലതെന്നു തോന്നി. അത് ചെയ്തു.തായ്ലണ്ട് നഴ്സിംഗിനോടും മിഡ് വൈഫറി കൗണ്‍സിലിനോടും ഹോസ്പിറ്റലിനോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എല്ലാ നഴ്സുമാരേയും എന്റെ ഇമേജ് മുന്‍നിര്‍ത്തി വിലയിരുത്തരുതെന്നു പൊതുജനങ്ങളോടും അപേക്ഷിക്കുന്നു.’ ചാട്സ്രി പറഞ്ഞു

Scroll To Top