Friday December 09, 2016
Latest Updates

അയര്‍ലണ്ട് വിപ്ലവകരമായ നിയമത്തിന് ഒരുങ്ങുന്നു,അനധികൃത കുടിയേറ്റക്കാരെ നിയമവിധേയമാക്കുന്നു 

അയര്‍ലണ്ട് വിപ്ലവകരമായ നിയമത്തിന് ഒരുങ്ങുന്നു,അനധികൃത കുടിയേറ്റക്കാരെ നിയമവിധേയമാക്കുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരെ നിയമവിധേയമാക്കി അംഗീകരിക്കാനുള്ള വിപ്ലവകരമായ നീക്കം.ഇതിനായുള്ള ബില്‍ ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഡയലില്‍ പരിഗണിക്കും.ഏതെങ്കിലും തരത്തിലുള്ള വിസയുമായി രാജ്യത്ത് പ്രവേശിച്ച ശേഷം മടങ്ങി പോകാതെ ഇവിടെ നാല് വര്‍ഷമെങ്കിലുമായി തുടരുന്നവരെയാണ് നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്

ജസ്റ്റീസ് വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ചു തന്നെ ഇരുപതിനായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടില്‍ ഉണ്ട്.നഴ്‌സുമാരുടെയും മറ്റും വീട്ടു ജോലിയ്ക്കും,തുണയ്ക്കുമായി വന്ന ശേഷം തിരിച്ചു പോകാത്ത ഫിലിപ്പൈന്‍സുകാരാണ് ഇവരില്‍ ഏറ്റവും കൂടുതല്‍.തൊട്ടു പിന്നാലെ ചൈന,മൗരീഷ്യസ്,ബ്രസീല്‍,പാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതലായി ഈ വിഭാഗത്തില്‍ പെടുന്നത്,അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യാക്കാരുടെ എണ്ണം തീരെ കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മുമ്പ് വ്യക്തിഗത അപേക്ഷകള്‍ മാത്രം പരിഗണിച്ചു മാത്രമായിരുന്നു അനധികൃത കുടിയേറ്റക്കാര്‍ക്ക് അംഗീകാരം നല്കിയിരുന്നത്.ഇതാദ്യമായാണ് അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ അംഗീകരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുന്നത്.

പുതിയ ധാരണ അനുസരിച്ച് രാജ്യത്ത് അനധികൃത താമസം നടത്തിയ കാലത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവര്‍ക്ക് രണ്ടു കൊല്ലത്തേയ്ക്ക് പ്രബേഷന്‍ കാലമായി അംഗീകാരം നല്കും.തുടര്‍ന്ന് ഇവര്‍ക്ക് സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കാം.പ്രേബേഷന്‍ കാലാവധിയില്‍ യാതൊരു വിധ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ക്കും ഇവര്‍ക്ക് അര്‍ഹതയുണ്ടാവില്ല.

അനധികൃത കുടിയേറ്റക്കാരുടെയിടയില്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മാത്രം അയ്യായിരത്തില്‍ അധികം പേരുണ്ടെന്നാണ് മൈഗ്രന്റ്‌സ് റൈറ്റ് സെന്ററിന്റെ കണക്കുകള്‍.അയര്‍ലണ്ടില്‍ 26,000 അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നും മൈഗ്രന്റ്‌സ് റൈറ്റ് സെന്റര്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

.

Scroll To Top