Sunday December 04, 2016
Latest Updates

അണ്ടര്‍ 19 ലോകകപ്പ് :ഉത്ഘാടനമത്സരം ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ 

അണ്ടര്‍ 19 ലോകകപ്പ് :ഉത്ഘാടനമത്സരം ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ 

ഡബ്ലിന്‍:ബംഗ്ലാദേശില്‍ ജനുവരി 27 ന് ആരംഭിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് മത്സരങ്ങളുടെ ഗ്രൂപ്പ് ഡി ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യ അയര്‍ലണ്ടിനെ നേരിടും.28ന്  മിര്‍പ്പൂരിലാണ് കളി നടക്കുക

ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ കാരണങ്ങളാരോപിച്ചു പിന്‍മാറിയതിനെ തുടര്‍ന്നാണ് ആസ്‌ട്രേലിയയ്ക്ക് പകരം അയര്‍ലണ്ടിനെ ഉള്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചത് .

വരുണ്‍ ചോപ്ര(left)

വരുണ്‍ ചോപ്ര(left)

ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ഐറിഷ് ടീം യൂ എ ഇ യിലെ ഷാര്‍ജ സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു.ജെക് റ്റെക്ട്ടറാണ് ഐറിഷ് ടീമിന്റെ ക്യാപ്റ്റന്‍.ഇന്ത്യാക്കാരനായ സ്പിന്നര്‍ വരുണ്‍ ചോപ്ര ഐറിഷ് ടീമിന് വേണ്ടി കളിയ്ക്കുന്നുണ്ട്.

ഝാര്‍ഖണ്ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇശാന്‍ കിഷനാണ് ക്യാപ്റ്റന്‍. ഇന്ത്യ കിരീടം നേടിയ ശ്രീലങ്കയിലെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലും ഇശാനായിരുന്നു ക്യാപ്റ്റന്‍. അയര്‍ലണ്ടിനെയും ഇന്ത്യയേയും കൂടാതെ , ന്യൂസിലന്‍ഡ്, നേപ്പാള്‍ തുടങ്ങിയ ടീമുകളുള്‍പ്പെട്ടതാണ് ഗ്രൂപ് ഡി.

Scroll To Top