Thursday September 21, 2017
Latest Updates

ഗര്‍ഭസ്ഥശിശുവിന് അഭിഭാഷകനെ ലഭിച്ചു!,മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ കേസ് ഇന്ന് കോടതി പരിഗണിക്കും 

ഗര്‍ഭസ്ഥശിശുവിന് അഭിഭാഷകനെ ലഭിച്ചു!,മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ കേസ് ഇന്ന് കോടതി പരിഗണിക്കും 

ഡബ്ലിന്‍: മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിന് അഭിഭാഷകനെ ലഭിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയെ മരണത്തിന് വിട്ടു കൊടുക്കണോ അതോ ജീവന്‍ രക്ഷാ ഉപകരണങ്ങളിലൂടെ ജീവന്‍ നിലനിര്‍ത്തണോ എന്ന സങ്കീര്‍ണ്ണമായ നിയമ പ്രശ്‌നത്തില്‍ സീനിയര്‍ കൗണ്‍സലായ കോണോര്‍ ഡിഗ്‌നം ഗര്‍ഭസ്ഥ ശിശുവിന് വേണ്ടി വാദിക്കും. ഗര്‍ഭസ്ഥ ശിശുവിന് വേണ്ടി എച്ച്.എസ്.ഇയാണ് അഭിഭാഷകനെ നിയമിച്ചത്. കേസ് പരിഗണിക്കുന്ന ഹൈക്കോടതി പ്രസിഡന്റ് ജസ്റ്റിസ് നിക്കോളാസ് കേണ്‍സിനെ എച്ച്.എസ്.ഇ ഇക്കാര്യം അറിയിച്ചു. ബാരിസ്റ്റര്‍ സിയോഭന്‍ ഫെലാന്‍, സോളിസിറ്റര്‍ പട്രീഷ്യ ഡ്രംഗൂലെ എന്നിവരും എച്ച്.എസ്.ഇക്ക് വേണ്ടി ഹാജരാകും.

അതീവ സങ്കീര്‍ണ്ണമായ നിയമ പ്രശ്‌നങ്ങള്‍ അടങ്ങിയിരിക്കുന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നിക്കോളാസ് കേണ്‍സിന് പുറമെ ജസ്റ്റിസുമാരായ മേരി ബക്കര്‍, കരോളിന്‍ കൊസ്റ്റെല്ല എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവിക്കാനുള്ള മനുഷ്യാവകാശം സംരക്ഷിക്കണമെന്നാണ് എച്ച്.എസ്.ഇ വാദിക്കുന്നത്. അതേസമയംയുവതിയെ മരണത്തിന് വിടണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. ഗുരുതരാവസ്ഥയില്‍ ഡബ്ലിനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മസ്തിഷ്‌ക മരണം സംഭവിച്ച സാഹചര്യത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാമെന്ന് ന്യൂറോസര്‍ജന്‍മാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടു ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് യുവതിക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ തുടരാന്‍ എച്ച്.എസ്.ഇ തീരുമാനിച്ചത്. എന്നാല്‍ യുവതിയുടെ പിതാവും മാറ്റ് കുടുംബാംഗങ്ങളും ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതിന് അനുകൂലമാണ്. യുവതിയുടെ കുടുംബത്തെ പ്രതിനിധീകരിച്ച് സീനിയര്‍ കൗണ്‍സല്‍ ജോണ്‍ റോജേഴ്‌സ്, ബാരിസ്റ്റര്‍ കാതറിന്‍ ഫോര്‍ഡെ എന്നിവര്‍ ഹാജരാകും.

Scroll To Top