Saturday May 27, 2017
Latest Updates

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമം രൂപപ്പെടുത്താന്‍ റഫറണ്ടം വേണമെന്ന് യൂ എന്‍ 

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമം രൂപപ്പെടുത്താന്‍ റഫറണ്ടം വേണമെന്ന് യൂ എന്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച ജനഹിത പരിശോധന നടത്തണമെന്ന് യൂ എന്‍ കമ്മിറ്റി.സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഉപ സമിതിയാണ് നിര്‍ണ്ണായകമായ ഈ അഭിപ്രായപ്രകടനം നടത്തിയത്.
അയര്‍ലണ്ടിലെ നിലവിലുള്ള ഇത് സംബന്ധിച്ച നിയമനങ്ങള്‍ തനി പിന്തിരിപ്പനാണെന്ന് കണ്ടെത്തിയ സമിതി ഗര്‍ഭിണികളായ സ്ത്രീകളുടെ ജീവനായി അടിയന്തര നിയമ ഭേദഗതി വേണമെന്ന് ഐറിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിദേശങ്ങളില്‍ പോയി ഗര്‍ഭചിദ്രം നടത്തുന്നതിനു പോലുമുള്ള സൗകര്യങ്ങള്‍ ലഭിക്കാതെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നേരെ വിവേചനം പുലര്‍ത്തുന്ന സമീപനമാണ് അയര്‍ലണ്ടില്‍ നിലവിലുള്ളതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു

Scroll To Top