Sunday December 11, 2016
Latest Updates

ലോകം പട്ടിണിയിലേക്കെന്ന് യൂ എന്‍: പട്ടികയില്‍ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍

ലോകം പട്ടിണിയിലേക്കെന്ന് യൂ എന്‍: പട്ടികയില്‍ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്തിലെ പത്തിലൊന്ന് രാജ്യങ്ങളെങ്കിലും പട്ടിണിയിലേയ്ക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സഭ. 34 രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോള്‍ തന്നെ പ­ട്ടി­ണി­യി­ലാ­ണെ­ന്ന് യു­എന്‍ റി­പ്പോര്‍­ട്ട്. ഇ­തില്‍ 80 ശ­ത­മാ­ന­വും ആ­ഫ്രി­ക്കന്‍ രാ­ജ്യ­ങ്ങ­ളി­ലെ ജ­ന­ങ്ങ­ളാ­ണ്. യുഎന്‍ ഫു­ഡ് ആന്‍­ഡ് അ­ഗ്രി­കള്‍ച്ചര്‍ ഓര്‍­ഗ­നൈ­സേ­ഷ­നാ­ണ് റി­പ്പോര്‍­ട്ട് പു­റ­ത്തു­വി­ട്ടത്.
യു­ദ്ധം, വ­രള്‍­ച്ച, വെ­ള്ള­പ്പൊ­ക്കം എ­ന്നീ പ്ര­ശ്­ന­ങ്ങ­ളാ­ണ് വര്‍ധ­ച്ചു­വ­രുന്ന പ­ട്ടി­ണി­­ക്ക് കാ­ര­ണ­മെ­ന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടി­ക്കാ­ണി­ക്കു­ന്ന­ത്. ഇ­റാ­ഖ്, സി­റി­യ, യ­മന്‍, സൊ­മാ­ലി­യ എ­ന്നീ രാ­ജ്യ­ങ്ങ­ളില്‍ ഉ­ണ്ടാ­കു­ന്ന യു­ദ്ധ­ങ്ങ­ളും ഏ­റ്റു­മു­ട്ട­ലു­ക­ളും ഭ­ക്ഷ്യോ­ത്­പാ­ദ­ന­ത്തെ സാ­ര­മാ­യി ബാ­ധി­ക്കു­ന്നു. ഈ രാ­ജ്യ­ങ്ങ­ളി­ലെ പ്ര­ശ്­ന­ങ്ങള്‍ അ­യല്‍രാ­ജ്യ­ങ്ങ­ളെ­യും പ­ട്ടി­ണി­യി­ലാ­ക്കു­ന്നു എ­ന്നാ­ണ് റി­പ്പോര്‍­ട്ട്. സ്വ­ന്തം രാ­ജ്യ­ത്ത് നി­ല­നില്‍­പ്പി­ല്ലാ­തെ വ­രു­മ്പോള്‍ മ­റ്റു രാ­ജ്യ­ങ്ങ­ളി­ലേ­ക്ക് കു­ടി­യേ­റി പാര്‍­ക്കു­ന്ന­വ­രും പ­ട്ടി­ണി­യി­ലാ­ണ് ക­ഴി­യു­ന്ന­ത്.

എല്‍ നി­നോ പ്ര­തി­ഭാ­സം ഭ­ക്ഷ്യോ­ല്‍പാ­ദ­ന­ത്തെ കാ­ര്യ­മാ­യി ബാ­ധി­ച്ചു. എല്‍ നി­നോ പ്ര­തി­ഭാ­സം മൂ­ല­മു­ണ്ടാ­യ വെ­ള്ള­പ്പൊ­ക്ക­ത്തില്‍ 1.5 ദശ­ലക്ഷം ആ­ളു­ക­ളാ­ണ് ദു­രി­ത­മ­നു­ഭ­വി­ച്ച­ത്. ഇ­ക്കൂ­ട്ടര്‍ മ­റ്റ് പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്ക് കു­ടി­യേ­റി­യാ­ണ് ജീ­വി­ക്കു­ന്ന­ത്. എല്‍ നി­നോ പ്ര­തി­ഭാ­സ­ത്തെ തു­ടര്‍­ന്ന് 2016 ഭ­ക്ഷ്യോ­ത്­പാ­ദ­ന­വും ഗ­ണ്യ­മാ­യ­തോ­തില്‍ കു­റ­യും എ­ന്നാ­ണ് റി­പ്പോര്‍­ട്ട്. ഏഷ്യന്‍ രാ­ജ്യ­ങ്ങ­ളി­ലെ ഗോത­മ്പ് ഉ­ല്­പാദ­നം ക­ഴി­ഞ്ഞ­വര്‍­ഷ­ത്തേ­ക്കാള്‍ പ­ത്ത് ദ­ശല­ക്ഷം ടണ്‍ കു­റ­വാ­യി­രി­ക്കു­മെന്നും റി­പ്പോര്‍­ട്ടി­ലുണ്ട്.
ദക്ഷിണ ആ­ഫ്രി­ക്കന്‍ രാ­ജ്യ­ങ്ങ­ളി­ലെ വ­രള്‍­ച്ച ദാ­രി­ദ്ര്യ­ത്തെ ഇ­നി­യും വര്‍­ധി­പ്പി­ക്കും. 2015 ല്‍ ഉത്തര കൊ­റി­യ­യില്‍ സം­ഭ­വി­ച്ച വെ­ള്ള­പ്പൊ­ക്കം അവി­ടെയും ഭക്ഷ്യ­ക്ഷാ­മ­ത്തിന് കാര­ണ­മാ­യി. മൊ­റാ­ക്കോ, അള്‍­ജീ­രി­യ എ­ന്നി­വി­ട­ങ്ങ­ളിലും ഭക്ഷ്യ ഉ­ത്­പാ­ദ­നം കു­റ­ഞ്ഞിരി­ക്കു­ക­യാ­ണ്. അ­ഫ്­ഗാ­നി­സ്ഥാന്‍, മ്യാന്‍­മര്‍, സു­ഡാന്‍, ദക്ഷിണ സു­ഡാന്‍, കെ­നി­യ, മാ­ലി, അ­ഫ്­ഗാ­നി­സ്ഥാന്‍, നേ­പ്പാള്‍ എ­ന്നി­ങ്ങ­നെ നി­ര­വ­ധി രാ­ജ്യ­ങ്ങ­ളാ­ണ് പ­ട്ടി­ണി­യില്‍ ക­ഴി­യു­ന്ന­ത്.

Scroll To Top