Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ മരിച്ച ഇന്ത്യാക്കാരന്റെ ഫോട്ടോ ഗാര്‍ഡ പുറത്തു വിട്ടു,നിങ്ങള്‍ അറിയുമോ ഇദ്ദേഹത്തെ ?

ഡബ്ലിനില്‍ മരിച്ച ഇന്ത്യാക്കാരന്റെ ഫോട്ടോ ഗാര്‍ഡ പുറത്തു വിട്ടു,നിങ്ങള്‍ അറിയുമോ ഇദ്ദേഹത്തെ ?

ഡബ്ലിന്‍: ഡബ്ലിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യാക്കാരന്റെ ഫോട്ടോ ഗാര്‍ഡ പുറത്ത് വിട്ടു.മാര്‍ച്ച് 17 ന് ഹൃദയാഘാതം മൂലം മരിച്ചെതെന്ന് കരുതപ്പെടുന്ന ബാലേന്ദ്രന്‍ വേലായുധന്‍ എന്ന 57 വയസുകാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇദ്ദേഹം മലയാളിയോ തമിഴ് നാട്ടുകാരനോ ആണെന്നാണ് കരുതപ്പെടുന്നത്.ഡ്രൈവിംഗ് ലൈസന്‍സിലെ വിവരങ്ങള്‍ അനുസരിച്ച് 111 ആരന്‍ കീ ഡ്രൈവ് എന്ന വിലാസത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.2002 മുതല്‍ ഐറിഷ് വംശജയായ ഒരു സ്ത്രീ ഇദ്ദേഹമുമായി വീട് പങ്കിട്ടിരുന്നതായി പറയപ്പെടുന്നു.എന്നാല്‍ അധികൃതരുടെ അന്വേഷണത്തില്‍ ഈ വിലാസത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല.ഗാര്‍ഡ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹത്തെ കുറിച്ചു വിവരങ്ങള്‍ ഒന്നും അവിടെയും ലഭ്യമല്ലായിരുന്നു.ഇദ്ദേഹം ഐറിഷ് പൗരത്വം നേടിയിട്ടുണ്ട്.

ബാലേന്ദ്രന്റെ മരണം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. വിവിധ സാമൂഹിക പ്രവര്‍ത്തകരും,ഐറിഷ് മലയാളി ന്യൂസ് സര്‍വീസുമടക്കം നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴും സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഗാര്‍ഡ പുറത്തു വിട്ടില്ല.മാത്രമല്ല ചുമതലപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ അവധിയിലായിരുന്നതിനാല്‍ കാര്യമായ അന്വേഷണം നടന്നതുമില്ല.

കൂടെ താമസിച്ചിരുന്നു എന്ന് പറയുന്ന ഐറിഷ് വനിതയെ ഗാര്‍ഡ കണ്ടെത്തിയെങ്കിലും അവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന സൂചനകളാണുള്ളത്.മറ്റൊരു താഴിട്ടു വീട് പൂട്ടിയ ശേഷം ഇവര്‍ സ്ഥലം വിട്ടതായാണറിവ്.വീട് തുറന്നു പരിശോധിക്കാനുള്ള അനുമതി ഇവര്‍ നല്കിയില്ലെന്നും പറയപ്പെടുന്നു.

ബാലെന്ദ്രന്റെ മരണത്തെ സംബന്ധിച്ച അന്വേഷണം ഗാര്‍ഡ ഗൌരവമായി നടത്തുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.മാര്‍ച്ച് 17 നു കണ്ടെത്തിയ മൃതദേഹം ഇപ്പോഴും അനാഥമായി മോര്‍ച്ചറിയില്‍ വെച്ചിരിക്കുകയാണ്.മറ്റൊരു ദേശത്ത് മരണപ്പെടുന്ന ഒരാളുടെ ബന്ധുക്കളെ കണ്ടെത്താനോ ഫോട്ടോ പ്രസിദ്ധീകരിക്കാനോ പോലും ഇത്ര വൈകിയതില്‍ ഖിന്നരാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍.

മൃതദേഹം ഏറ്റെടുക്കുന്നതിനായി ബന്ധുക്കളോ സുഹൃത്തുക്കളോ എത്താത്തതിനാല്‍ അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കി.സാമൂഹിക പ്രവര്‍ത്തകനായ രൂപേഷ് പണിക്കര്‍ മുഖേനെ റൂത്ത് കോപ്പിന്ഗര്‍ ടി ഡി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണു ഗാര്‍ഡ പ്രശ്‌നത്തില്‍ ഗൌരവമായ സമീപനം എടുത്തത്.
ബാലചന്ദ്രന്‍ വേലായുധനെ സംബന്ധിച്ച് എന്തെങ്കിലും വിവരം കൂടുതല്‍ അറിയാവുന്നവര്‍ എത്രയും വേഗം ബന്ധപ്പെടുമെന്ന പ്രതീക്ഷയിലാണ് ഗാര്‍ഡ

Scroll To Top