Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ തൊഴിലില്ലായ്മ റിക്കാര്‍ഡ് വേഗതയില്‍ കുറയുന്നുവെന്ന് വെളിപ്പെടുത്തല്‍ 

അയര്‍ലണ്ടിലെ തൊഴിലില്ലായ്മ റിക്കാര്‍ഡ് വേഗതയില്‍ കുറയുന്നുവെന്ന് വെളിപ്പെടുത്തല്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞു. 2008ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍മാണ, വ്യവസായ മേഖലയില്‍ 59,000ഓളം പുതിയ അവസരങ്ങള്‍ ഉണ്ടായതാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം കുറയാന്‍ കാരണമായതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട ക്വാര്‍ട്ടര്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ജൂലൈസെപ്റ്റംബര്‍ കാലയളവില്‍ നിരക്ക് 9.1 ശതമാനമായാണ് കുറഞ്ഞത്. ഏപ്രില്‍ജൂണ്‍ കാലയളിവില്‍ ഇത് 9.6 ശതമാനമായിരുന്നു. 2014ന്റെ മൂന്നാം ക്വാര്‍ട്ടറിലെ തൊഴിലില്ലായ്മ നിരക്ക് 11.1 ശതമാനമായിരുന്നു. സിഎസ്ഒയുടെ കണക്ക് പ്രകാരം സീസണലിലെ നിയന്ത്രിത തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറില്‍ 8.9 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് 9 ശതമാനത്തില്‍ താഴെയെത്തുകയും തൊഴിലില്ലാത്തവരുടെ എണ്ണം 2,00,000ല്‍ താഴെയെത്തിയതും 2008ന് ശേഷം ആദ്യമായാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ജോബ്‌സ് റിച്ചാര്‍ഡ് ബ്രൂട്ടണ്‍ പറഞ്ഞു. 

എംപ്ലോയ്‌മെന്റ് നിരക്ക് ഡബ്ലിനില്‍ പ്രതിവര്‍ഷം അഞ്ച് ശതമാനമാണ് ഉയരുന്നത്. മറ്റു കൌണ്ടികളില്‍ രണ്ടു ശതമാനം മാത്രമേ വര്‍ധയുള്ളൂ. മൂന്നാം ക്വാര്‍ട്ടറില്‍ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 15,000ന്റെ വര്‍ധനയോടെ 1,27,400 ആയി.. വ്യവസായമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 13,600 ഉയര്‍ന്ന് 2,52,300 ആയി. കൃഷി, ഗതാഗതം, ഐടി, പ്രഫഷണല്‍, അഡ്മിനിസ്‌ട്രേറ്റീസ് സര്‍വീസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എഡ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലും മുന്നേറ്റം പ്രകടമായി. എന്നാല്‍ ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലിക്കാരുടെ എണ്ണം 3,300 കുറഞ്ഞ് 99,800 ആയി.

Scroll To Top