Thursday December 08, 2016
Latest Updates

അയര്‍ലണ്ടിനെ ഐക്യരാഷ്ട്ര സമിതി വിളിച്ചു വരുത്തി വിശദീകരണം തേടുന്നു,ശിശുക്ഷേമ മന്ത്രിയും ഉദ്യോഗസ്ഥ വൃന്ദവും ജനീവയില്‍ 

അയര്‍ലണ്ടിനെ ഐക്യരാഷ്ട്ര സമിതി വിളിച്ചു വരുത്തി വിശദീകരണം തേടുന്നു,ശിശുക്ഷേമ മന്ത്രിയും ഉദ്യോഗസ്ഥ വൃന്ദവും ജനീവയില്‍ 

ഡബ്ലിന്‍:കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ധാരണകള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര സമിതി അയര്‍ലണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടു.സര്‍ക്കാര്‍ പ്രതിനിധി നേരിട്ടെത്തി വിശദീകരണം നല്കണമെന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഐറീഷ് ശിശുക്ഷേമ മന്ത്രി ഡോ.ജെയിംസ് റൈലി ഇന്ന് ജനീവയില്‍ എത്തി സര്‍ക്കാര്‍ ഭാഗം വ്യക്തമാക്കും.

അയര്‍ലണ്ടിലെ കുട്ടികളുടെ ദാരിദ്രാവസ്ഥ,ട്രാവലര്‍ കുട്ടികളുടെ മേലുള്ള സര്‍ക്കാരിന്റെ അവഗണ,സര്‍ക്കാര്‍ സമിതികള്‍ക്ക് കീഴിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന പീഡകള്‍,ക്രൈസ്തവേതര വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നില്ലെന്ന പരാതി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായാണ് ഒരു രാജ്യത്തെ യൂ എന്നിന്റെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി വിളിച്ചു വരുത്തി വിശദീകരണം ചോദിക്കുന്നത്.

പതിനഞ്ചോളം ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് മന്ത്രിയെ അനുഗമിക്കുന്നത്.രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കുന്ന വിഷയമായതിനാല്‍ ഗൌരവമായ വിശദീകരണം നല്കാനാണ് സര്‍ക്കാര്‍ ശ്രമം.പ്രത്യേകിച്ചും ക്രൈസ്തവേതര വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നില്ലെന്ന വിഷയം ഏറെ ശ്രദ്ധയോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നോക്കി കാണുന്നത്.


Scroll To Top