Sunday December 04, 2016
Latest Updates

ആണവക്കരാറിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു,വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം പിന്‍വലിയ്ക്കും 

ആണവക്കരാറിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു,വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം പിന്‍വലിയ്ക്കും 

ന്യുയോര്‍ക്ക്: ഇറാന്‍ ആണവകരാറിന് യു എന്‍ അംഗീകാരം. തിങ്കളാഴ്ച ആണവകരാറിനെ പിന്തുണച്ചു കൊണ്ടുള്ള പ്രമേയത്തിന് യു എന്‍ രക്ഷാസമിതിയില്‍ അംഗരാഷ്ട്രങ്ങളെല്ലാം പിന്തുണച്ചു.
കരാര്‍ ആശങ്കകളെല്ലാം പരിഹരിക്കുന്നില്ല. എങ്കിലും കരാര്‍ നടപ്പിലാക്കിയാല്‍ ലോകം കൂടുതല്‍ സുരക്ഷിതമാവാന്‍ അതു സഹായിക്കുമെന്ന് ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസഡര്‍ സാമന്ത പവര്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കരാറിനെ ശക്തമായി എതിര്‍ക്കുന്നു.

ആണവായുധ നിര്‍മ്മാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം, സെന്‍ട്രിഫ്യൂഗല്‍ വികസിപ്പിച്ചെടുക്കല്‍ എന്നിങ്ങയുള്ള കാര്യങ്ങള്‍ക്ക് കര്‍ശ്ശന നിയന്ത്രണം ഇറാന്‍ പൂര്‍ണ്ണമായും പാലിച്ചാല്‍ മൂന്നു മാസം കഴിയുമ്പോള്‍ സാമ്പത്തിക ഉപരോധം പിന്‍വലിക്കും.വ്യവസ്ഥകള്‍ പാലിക്കാതിരുന്നാല്‍ ഉപരോധം തുടരാനും യു. എന്‍ പ്രമേയം നിര്‍ദ്ദേശിക്കുന്നു.

ഉപരോധം പിന്‍വലിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയുമെന്നാണ് ഇറാന്റെ പ്രതീക്ഷ.

Scroll To Top