Sunday December 04, 2016
Latest Updates

സൗദിയിലെ ‘ഉമ്മന്‍ ചാണ്ടിയ്ക്ക്’ കേരളം കാണാന്‍ മോഹം ! 

സൗദിയിലെ ‘ഉമ്മന്‍ ചാണ്ടിയ്ക്ക്’ കേരളം കാണാന്‍ മോഹം ! 

റിയാദ്: സൗദിയില്‍ കണ്ടെത്തിയ ഉമ്മന്‍ ചാണ്ടിയുടെ സാദൃശ്യമുള്ള സ്വദേശിക്ക് കേരളം കാണാന്‍ മോഹം. ജിസാനില്‍ താമസിക്കുന്ന ഹസ്സന്‍ അല്‍ അസീരിയാണ് ഒരു മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ച തന്റെ ഫോട്ടോയും വാര്‍ത്തയും കണ്ട് കേരളത്തിലെത്തി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. കോഴിക്കോട് മാവൂര്‍ കായലം സ്വദേശി ലത്തീഫാണ് കൗതുകം തോന്നി ഹസ്സന്‍ അസീരിയുടെ ഫോട്ടോ ആദ്യമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറലായി . ഇയാളുടെ മാതാവ് ഇന്ത്യന്‍ വംശജയാണ്.ocs
ഫോട്ടോയും വാര്‍ത്തയും പ്രസിദ്ധീകരിച്ച ‘പത്രത്തിന്റെ കോപ്പി ‘ കടയില്‍നിന്ന് വാങ്ങിയ അസീരി ആഹ്ലാദത്തോടെ വീട്ടിലേക്ക് കൊണ്ടു പോയി കുടുംബത്തെ കാണിക്കുകയും മലയാളികളോട് വാര്‍ത്ത വിശദീകരിച്ച് കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലത്തീഫിനോട് കേരളം കാണാനുള്ള മോഹം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ അതേ രൂപസാദൃശ്യമുള്ള ആളാണ് കേരളത്തിലെ മുഖ്യമന്ത്രി എന്ന അറിവ് ഒട്ടൊന്നുമല്ല ഈ അറബിയെ സന്തോഷിപ്പിച്ചിരിക്കുന്നത്. നാട്ടില്‍ പോകുമ്പോള്‍ തന്നെയും കൊണ്ടു പോകണമെന്ന് അസീരി ലത്തീഫിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ശുദ്ധജല വിതരണ കമ്പനിയില്‍ തൊഴിലെടുക്കുന്ന ലത്തീഫ് തന്റെ ജോലിക്കിടയിലാണ് അസീരിയെ പരിചയപ്പെട്ടത്.

Scroll To Top