Sunday December 04, 2016
Latest Updates

ട്രെയിനില്‍ സഞ്ചരിക്കവേ യുവതിയുടെ കുട മോഷ്ട്ടിക്കാന്‍ ശ്രമിച്ച യുവാവിനു 18 മാസം ജയില്‍ ശിക്ഷ !

ട്രെയിനില്‍ സഞ്ചരിക്കവേ യുവതിയുടെ കുട മോഷ്ട്ടിക്കാന്‍ ശ്രമിച്ച യുവാവിനു 18 മാസം ജയില്‍ ശിക്ഷ !

ഡബ്ലിന്‍:ഡബ്ലിനില്‍ ട്രെയിനില്‍ സഞ്ചരിക്കവെ യുവതിയുടെ കയ്യില്‍ നിന്നും കുട പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ 18 മാസം ജയിലിലടച്ചു.യുവാവിന്റെ ആക്രമണത്തിനിടെ കൈയ്ക്ക് പരിക്കേറ്റ യുവതി ചികിത്സയിലായിരുന്നു.

2014 ഏപ്രില്‍ 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ലുവാസ് സെന്റ് ജയിംസ് ഹോസ്പിറ്റല്‍ സ്റ്റോപ്പിലെത്തിയപ്പോള്‍ ഡോറിനടുത്തുതന്നെ നിന്നിരുന്ന സിയാറ ഡണ്‍ എന്ന യുവതിയുടെ കയ്യില്‍ നിന്നും പുറത്തു നിന്ന പ്രതി കുട ബലമായി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഡോര്‍ ശക്തിയായി വന്നടഞ്ഞ് യുവതിയുടെ കൈക്ക് പൊട്ടലുണ്ടായി.

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഗാര്‍ഡ , പ്രതി ഡബ്ലിന്‍ 7ലെ ബ്ലാക്ക്‌ഹോള്‍ പരേഡിലുള്ള ജെഫ്രീ ക്രോലിയാണെന്ന് തിരിച്ചറിഞ്ഞു..തുടര്‍ന്ന്കേസ് ഡബ്ലിന്‍ സര്‍ക്യൂട്ട് കോടതിക്കു മുന്‍പാകെയെത്തി. മുന്‍പും മോഷണമടക്കം 37 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ക്രോലി. പ്രതി സംഭവസമയത്ത് മദ്യപിച്ചിരുന്നുവെന്നും, മോശം ജീവിത സാഹചര്യങ്ങള്‍ മൂലമാണ് പ്രതിക്ക് കുറ്റവാളിയാവേണ്ടി വന്നതെന്നും പറഞ്ഞ പ്രതിയുടെ വക്കീല്‍, ക്രോലി അടുത്തിടെ തന്നെ ഒരു പിതാവാകാന്‍ പോകുന്നുവെന്നും കോടതിയെ ധരിപ്പിച്ചു.

കൂടാതെ പ്രതി ഇപ്പോള്‍ ലീവിങ്ങ് സര്‍ട്ടിഫിക്കറ്റ് പൂര്‍ത്തിയാക്കാനിരിക്കുകയാണെന്നും, മയക്കുമരുന്നിനോടുള്ള അടിമത്വം ഉപേക്ഷിക്കുന്നതിനായി ചികിത്സയിലാണെന്നും പ്രതിയുടെ വക്കീല്‍ പീറ്റര്‍ ലെ വെര്‍ട്ട് കോടതിയില്‍ പറഞ്ഞു. രണ്ടര വര്‍ഷത്തെ തടവിനു വിധിക്കുന്നതായി പ്രഖ്യാപിച്ച ജഡ്ജി ടെരെസ് ഓ സുള്ളിവാന്‍ പ്രതിയുടെ ഭൂതകാലം കൂടി പരിശോധിച്ച ശേഷം ശിക്ഷ 18 മാസമാക്കി ചുരുക്കുകയായിരുന്നു.


Scroll To Top