Wednesday June 28, 2017
Latest Updates

അള്‍സ്റ്റര്‍ ബാങ്കും മോര്‍ട്ട്‌ഗേജിന് പലിശ നിരക്ക് കുറച്ചു,അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ വായ്പ ഉദാരമാക്കാനൊരുങ്ങി ബാങ്കുകള്‍,കിട്ടാനില്ലാത്തത് വാങ്ങാനൊരു വീട് മാത്രം !

അള്‍സ്റ്റര്‍ ബാങ്കും മോര്‍ട്ട്‌ഗേജിന് പലിശ നിരക്ക് കുറച്ചു,അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ വായ്പ ഉദാരമാക്കാനൊരുങ്ങി ബാങ്കുകള്‍,കിട്ടാനില്ലാത്തത് വാങ്ങാനൊരു വീട് മാത്രം !

ഡബ്ലിന്‍ : പുതിയതായി വീടുവാങ്ങുന്നവര്‍ക്കും,മോര്‍ട്ട് ഗേജ് സ്വിച്ചിംഗ് ചെയ്യുന്നവര്‍ക്കും പലിശ നിരക്ക് കുറച്ചു കൊണ്ട് അള്‍സ്റ്റര്‍ ബാങ്ക് ഭവന മേഖലയില്‍ പുതിയ മത്സരത്തിന് തുടക്കമിട്ടു.
അറുപത് ശതമാനം വരെ മുഖവിലയുള്ള വീടുകള്‍ക്ക് 2.9 ശതമാനം എന്ന നിലയിലേക്കാണ് പലിശ നിരക്ക് താഴ്ത്തിയത്.മുമ്പിത് 2.99 ശതമാനമായിരുന്നു.

സാധാരണ വായ്പകള്‍ക്ക് 3.25 ശതമാനമായി പലിശ നിരക്ക് നിശ്ചയിച്ചു.നിലവില്‍ 4.3ശതമാനം വേരിയബിള്‍ പലിശ നിരക്ക് അടയ്ക്കുന്ന മൂന്നു ലക്ഷം യൂറോ വായ്പയുള്ളവര്‍ക്ക് മാസം 170 യൂറോ വരെ കുറവ് തിരിച്ചടവ് മതിയെന്ന് അള്‍സ്റ്റര്‍ ബാങ്ക് അവകാശപ്പെടുന്നു.
അള്‍സ്റ്റര്‍ ബാങ്കിന്റെ നിലവിലുള്ള എല്ലാ ഇടപാടുകാര്‍ക്കും പുതിയ പലിശ നിരക്കിലേയ്ക്ക് മാറാനുള്ള അവസരവും ബാങ്ക് ഒരുക്കിയിട്ടുണ്ട്.
അള്‍സ്റ്റര്‍ ബാങ്ക് തുടങ്ങിവെച്ച പലിശ നിരക്ക് കുറയ്ക്കല്‍ എല്ലാ ബാങ്കുകളും താമസം വിനാ പിന്തുടരുമെന്നാണ് ധനകാര്യ വിദഗ്ധരുടെ അഭിപ്രായം.സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം പഴയ നിരക്കില്‍ നിന്നും കുറഞ്ഞു 3.38 എന്ന തോതിലേയ്ക്ക് രാജ്യത്തെ ശരാശരി പലിശ നിരക്ക് എത്തിയിട്ടുണ്ട്.യൂറോപ്പിലെ ശരാശരി പലിശ നിരക്കായ 1.8 എന്ന നിലയിലേയ്ക്ക് അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കളും ഒരു വര്‍ഷത്തിനുള്ളില്‍ എത്തുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
അയര്‍ലണ്ട് നേരിട്ടുകൊണ്ടിരിക്കുന്ന ഭവനപ്രതിസന്ധിക്ക് പക്ഷേ 2020 വരെയെങ്കിലും പരിഹാരമാകില്ലെന്ന് പഠനം. 14,000 വീടുകളാണ് ഈ വര്‍ഷം അവസാനത്തോടെ പണി പൂര്‍ത്തിയാക്കുകയെന്നാണ് കരുതുന്നത്. എന്നാല്‍ നിലവിലെ ആവശ്യത്തിന്റെ പകുതിയെ വരു എന്നാണ് കണക്കുകള്‍.

ഇഎസ്ആര്‍ഐയുടെ കണക്കനുസരിച്ച് ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാനായി ഓരോ വര്‍ഷവും ചുരുങ്ങിയത് 25,000 വീടുകള്‍ വീതം പണി കഴിക്കണം. എന്നാല്‍ നിലവില്‍ ഇതിന്റെ പകുതിയോളമേ നിര്‍മ്മാണം നടക്കുന്നുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഫസ്റ്റ് ടൈം ബയര്‍ സ്‌കീം വീടുകള്‍ വാങ്ങാനായി കൂടുതല്‍ പേരെ സഹായിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും കമ്പനി വ്യക്തമാക്കി.

ബാങ്കിങ് മോര്‍ട്ട്ഗേജ് മേഖലയില്‍ പലിശനിരക്ക് കുറയ്ക്കാന്‍ മത്സരം ആരംഭിച്ചത് ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നീക്കമാണ്.അള്‍സ്റ്റര്‍ ബാങ്കിന് മുന്നേ തന്നെ കെബിസി ബാങ്കും തങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും പലിശനിരക്ക് പലിശ വലിയ തോതില്‍ വെട്ടിക്കുറച്ചിരുന്നു. 0.1% മുതല്‍ 0.6% വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. ഇതോടെ ചില ഉപഭോക്താക്കള്‍ക്ക് 2.9% മാത്രം പലിശ നല്‍കിയാല്‍ മതിയാകും.

Scroll To Top