Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ ഉലകം ചുറ്റും വാലിഭന്‍ തിരിച്ചെത്തി(വീഡിയോ )

അയര്‍ലണ്ടിലെ ഉലകം ചുറ്റും വാലിഭന്‍ തിരിച്ചെത്തി(വീഡിയോ )

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഉലകം ചുറ്റും വാലിഭന്‍ തിരിച്ചെത്തി. ടോണി മംഗന്‍ എന്നയാളാണ് നാല് വര്‍ഷം നീണ്ട യാത്ര പൂര്‍ത്തിയാക്കി അയര്‍ലണ്ടില്‍ തിരിച്ച് എത്തിയത്. 2010 ല്‍ യാത്ര പുറപ്പെട്ട ടോണി 5 ഭൂഗണ്ഡങ്ങളും ആറ് മരുഭൂമികളും താണ്ടി 41 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് തിരിച്ച് എത്തിയത്. സന്ദര്‍ശിച്ച രാജ്യങ്ങളെല്ലാം ടോണി ഓടി പൂര്‍ത്തിയാക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം മണ്ണിനെ ചുംബിച്ചു കൊണ്ടാണ് മാതൃരാജ്യത്തേക്ക് തിരികെ കാലെടുത്ത് വച്ചത്. 

ഐറിഷ് പതാക പുതച്ചു കൊണ്ടാണ് അദ്ദേഹം തിരിച്ച് എത്തിയത്. വികാര നിര്‍ഭരമായ സ്വീകരണമാണ് തിരികെ എത്തിയ ടോണിക്ക് ലഭിച്ചത്. ഡബ്ലിന്‍ തുറമുഖം വഴി ശനിയാഴ്ചയാണ് ടോണി തിരികെ എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 50 ഓളം പേര്‍ ടോണിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയോടും യാത്രയ്ക്കിടയില്‍ ഉണ്ടായ പരുക്കുകളോടും പൊരുതിയാണ് ടോണി ലോകയാത്ര പൂര്‍ത്തിയാക്കിയത്.

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മുന്‍പൊരിക്കല്‍ സൈക്കിളില്‍ ഒറ്റയ്‌ക്കൊരു യാത്ര നടത്തിയിരുന്നു ടോണി. 

ലോക സഞ്ചാരത്തിനിടയില്‍ ചൈന പോലുള്ള ചില രാജ്യങ്ങളില്‍ നിന്ന് വിസ ലഭിക്കാന്‍ ഏറെ പ്രയാസപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഉക്രൈന്‍ പോലെയുള്ള രാജ്യങ്ങളിലെ യുദ്ധഭീഷണിയും യാത്രക്കിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. യാത്രയിലെ ഈ അനുഭവങ്ങള്‍ എല്ലാം ചേര്‍ത്ത് ഒരു പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ് ടോണി

Scroll To Top