Monday December 05, 2016
Latest Updates

ഇന്ത്യന്‍ റസ്റ്റോറന്റ് ഉടമ കൊലക്കുറ്റത്തിന് പിടിയില്‍,പീനട്ട് പൌഡര്‍ ചേര്‍ത്ത കറി കഴിച്ചു മരിച്ചത് പബ് മാനേജര്‍

ഇന്ത്യന്‍ റസ്റ്റോറന്റ് ഉടമ കൊലക്കുറ്റത്തിന് പിടിയില്‍,പീനട്ട് പൌഡര്‍ ചേര്‍ത്ത കറി കഴിച്ചു മരിച്ചത് പബ് മാനേജര്‍

ലണ്ടന്‍ :തന്റെ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളെ ശരീരത്തിന് മാരകമായ പീനട്ട് പൗഡര്‍ ചേര്‍ത്ത കറി നല്‍കി ഇന്ത്യന്‍ റസ്റ്റോറന്റ് ഉടമ കൊന്നതായി ആരോപണം. 53കാരനായ മുഹമ്മദ് സമാനാണ് ആല്‍മണ്ട് പൗഡറിനു പകരം പീനട്ട് പൗഡര്‍ ചേര്‍ത്ത ഭക്ഷണം ഈസിങ്‌വേള്‍ഡിലെ തന്റെ റസ്റ്റോറന്റായ ‘ദി ഇന്ത്യന്‍ ഗാര്‍ഡന്‍’ വിളമ്പിയത്. പീനട്ട് പൗഡറിന് വില കുറവായതാണ് ഇതുപയോഗിക്കാന്‍ കാരണം. എന്നാല്‍ ഇത് ഉപഭോക്താക്കളില്‍ നിന്നും ഇയാള്‍ മറച്ചുവച്ചു. തുടര്‍ന്ന് പീനട്ട് അലര്‍ജ്ജിയുള്ള പോള്‍ വില്‍സണ്‍ (38) എന്ന പബ് മാനേജര്‍ ഇവിടുത്തെ കറി കഴിച്ച് മരിക്കുകയായിരുന്നു. കറി പാചകം ചെയ്ത ഷെഫ്, വിളമ്പിയ വെയ്റ്റര്‍ എന്നിവര്‍ കുടിയേറ്റ നിയമം ലംഘിച്ച് റസ്റ്റോറന്റില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

2014 ജനുവരി 30നായിരുന്നു ഈ സംഭവം. ഇതിനും ഒരു മാസം മുമ്പ് മുഹമ്മദ് സമാന്റെ മറ്റൊരു റസ്റ്റോറന്റില്‍ നിന്നും ചിക്കന്‍ കുറുമ കഴിച്ച റൂബി സ്‌കോട്ട് എന്ന 17കാരിയെ അലര്‍ജ്ജിയുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൃത്യമായ ചികിത്സ ലഭിച്ചതുകൊണ്ട് മാത്രമായിരുന്നു ഈ പെണ്‍കുട്ടിക്ക് ജീവന്‍ തിരികെ ലഭിച്ചത്. എന്നാല്‍ പിന്നീടും വില്‍പ്പന തുടര്‍ന്ന സമാന്‍, പീനട്ട് അലര്‍ജ്ജിയുള്ളവര്‍ക്ക് തന്റെ ഭക്ഷണം കഴിക്കുന്നത് അലര്‍ജ്ജിയുണ്ടാക്കില്ല എന്ന് ഉപഭോക്താക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു എന്നും ആരോപണമുണ്ട്.

കറി കഴിച്ച പോള്‍ വില്‍സണെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്ന നിലയില്‍ സുഹൃത്ത് വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം മരണപ്പെട്ടു.

സമാന് എതിരായ വിചാരണ അടുത്ത മൂന്നാഴ്ച കൂടി നടക്കുമെന്നാണ് കരുതപ്പെടുന്നത്

Scroll To Top