Tuesday February 28, 2017
Latest Updates

യുകെയില്‍ എഴുതിത്തള്ളിയ യൂസ്ഡ് കാറുകള്‍ അയര്‍ലണ്ടില്‍ വില്‍ക്കുന്നതായി കണ്ടെത്തല്‍

യുകെയില്‍ എഴുതിത്തള്ളിയ യൂസ്ഡ് കാറുകള്‍ അയര്‍ലണ്ടില്‍ വില്‍ക്കുന്നതായി കണ്ടെത്തല്‍

ഡബ്ലിന്‍:യുകെയില്‍ റോഡിലിറക്കരുത് എന്ന് മുന്നറിയിപ്പു നല്‍കി എഴുതിത്തള്ളിയ യൂസ്ഡ് കാറുകള്‍ അയര്‍ലണ്ടിലേയ്ക്ക് ഇറക്കുമതി ചെയ്ത് വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ആദ്യ 5 മാസങ്ങള്‍ക്കുള്ളില്‍ 3,442 കാറോളമാണ് ഇത്തരത്തില്‍ അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നത്. അതായത് ഇപ്പോള്‍ ഐറിഷ് റോഡുകളിലുള്ള പത്തില്‍ ഒരു കാര്‍ ഇത്തരത്തില്‍ എഴുതിത്തള്ളിയതാണ്. ഈ വര്‍ഷം ഇത്തരം കാറുകളുടെ ഇറക്കുമതി വര്‍ദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അധികൃതര്‍ ഉദാസീനമായി ഇത്തരം കാറുകള്‍ക്ക് ഇവിടെ റോഡിലിറങ്ങാന്‍ അനുമതി നല്‍കുകയാണ് എന്നാണ് ഐറിഷ് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവ റോഡ് സുരക്ഷാ ടെസ്റ്റില്‍ പരാജയപ്പെടുന്നവയുമാണ്. യുകെയില്‍ അപകടങ്ങളിലും മറ്റും കാര്യമായ കേടുപാടുകള്‍ സംഭവിക്കുന്ന കാറുകള്‍ പുതുക്കിയെടുത്ത് അയര്‍ലണ്ട് വിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവയില്‍ പലതും ഒരിക്കലും റോഡിലിറക്കരുത് എന്ന് മുന്നറിയിപ്പു നല്‍കി യുകെയില്‍ ഒഴിവാക്കപ്പെടുന്നവയുമാണ്.

ഇത്തരം കാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ഈ കാറുകളുടെ വിവരങ്ങള്‍ നാഷണല്‍ വെഹിക്കിള്‍ ആന്‍ഡ് ഡ്രൈവര്‍ ഫയലില്‍ (എന്‍വിഡിഎഫ്) രേഖപ്പെടുത്തണം എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് നിയമം. പക്ഷേ നിയമപരമായ ചില കാരണങ്ങളാല്‍ ഇത് പ്രാബല്യത്തില്‍ വരുത്തുന്നത് മുടങ്ങിയിരിക്കുകയാണ്.

അതേസമയം ഇത്തരം കാറുകള്‍ റോഡില്‍ അപകടഭീഷണിയുയര്‍ത്തുന്നുവെന്നും, ഇവ നിയന്ത്രിക്കേണ്ടതുണ്ടെന്നുമുള്ള ആവശ്യം പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്.

Scroll To Top