Saturday December 10, 2016
Latest Updates

എട്ടു വയസുകാരിയെ മുട്ടുകുത്തിച്ച് ജപമാല കൈയ്യില്‍ പിടിച്ച് ബൈബിള്‍ വായിപ്പിച്ച മലയാളി രക്ഷിതാക്കള്‍ക്ക് സോഷ്യല്‍ സര്‍വീസിന്റെ താക്കീത് 

എട്ടു വയസുകാരിയെ മുട്ടുകുത്തിച്ച് ജപമാല കൈയ്യില്‍ പിടിച്ച് ബൈബിള്‍ വായിപ്പിച്ച മലയാളി രക്ഷിതാക്കള്‍ക്ക് സോഷ്യല്‍ സര്‍വീസിന്റെ താക്കീത് 

ബര്‍മിങ്ങ് ഹാം :ഹോം വര്‍ക്ക് ചെയ്യാന്‍ മടി കാണിച്ച എട്ടു വയസുകാരിയെ മുട്ടുകുത്തിച്ചു നിര്‍ത്തി ബൈബിള്‍ വായിപ്പിച്ച യൂ കെ മലയാളികളായ രക്ഷിതാക്കള്‍ക്ക് സോഷ്യല്‍ സര്‍വീസിന്റെ താക്കീത്.

മിഡ്‌ലാന്‍സിലെ എട്ടു വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥി മാതാപിതാക്കളില്‍ നിന്നും നേരിട്ട അനുഭവം കൂട്ടുകാരുമായി പങ്കുവെച്ചതോടെ സ്‌കൂള്‍ അധികൃതരും വിവരം അറിയുകയായിരുന്നു.അവര്‍ ഈക്കാര്യം സോഷ്യല്‍ സര്‍വീസസിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

വിശദമായ അന്വേഷണം നടത്തിയ യൂ.കെ സോഷ്യല്‍ സര്‍വീസിന് മുമ്പില്‍ ‘ആരോപിത കുറ്റം’ സമ്മതിച്ച മാതാപിതാക്കള്‍ പക്ഷെ മുട്ട് കുത്തി നിന്ന് കൊന്ത ചൊല്ലിക്കാന്‍ ശ്രമിച്ചത് ഒരു ശിക്ഷയായല്ലെന്നും വാദിച്ചു.ഹോം വര്‍ക്കും ,പ്രാര്‍ഥനയും ആയി ബന്ധമൊന്നുമില്ലെന്നും മുട്ടുകുത്തി നിന്ന് ബൈബിള്‍ വായിക്കുന്നത് തങ്ങളുടെ പാരമ്പര്യത്തില്‍ ഉള്ളതാണെന്നും പറഞ്ഞ മാതാപിതാക്കളെ സാഹചര്യ തെളിവുകള്‍ പരിശോധിച്ച വകുപ്പ് അധികൃതര്‍ താക്കീത് നല്‍കി വിട്ടയയ്ക്കുകയായിരുന്നു.

മാതാപിതാക്കളില്‍ നിന്നും ശിക്ഷ നേരിട്ടതടക്കം യൂ കെ യില്‍ മലയാളികളായ ഏതാനം കുട്ടികളെ സോഷ്യല്‍ സര്‍വീസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സംരക്ഷണത്തിന് ഏറ്റെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശാരീരികമായ ശിക്ഷകള്‍ കുട്ടികള്‍ക്ക് നല്കുന്ന പതിവുണ്ടായിരുന്ന മലയാളി കുടുംബങ്ങള്‍ ഇപ്പോള്‍ കുട്ടികളെ ശിക്ഷിക്കും മുംബ് രണ്ടുവട്ടം ചിന്തിക്കണം എന്ന അവസ്ഥയിലാണുള്ളത് 

Scroll To Top