Friday December 09, 2016
Latest Updates

ബ്രിട്ടീഷ് പൗണ്ടിന് വീണ്ടും മൂല്യത്തകര്‍ച്ച,എണ്‍പതിലും താഴാന്‍ സാധ്യത

ബ്രിട്ടീഷ് പൗണ്ടിന് വീണ്ടും മൂല്യത്തകര്‍ച്ച,എണ്‍പതിലും താഴാന്‍ സാധ്യത

ഡബ്ലിന്‍:ഡോളറിനെതിരെ പൗണ്ടിന് വീണ്ടും മൂല്യത്തകര്‍ച്ച. 31 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോള്‍ സ്റ്റെര്‍ലിങ് പൗണ്ടിനുള്ളത്.2009 ജനുവരിക്ക് ശേഷം ആദ്യമായാണ് യൂറോയ്ക്കെതിരെ സ്റ്റെര്‍ലിങ്ങിന് ഇത്തരത്തില്‍ മൂല്യമിടിയുന്നത്.

ഇന്നലെ 82 രൂപയ്ക്കാണ് ഇന്ത്യയില്‍ പൗണ്ടിന് കച്ചവടം നടന്നത്.യൂറോയും പൗണ്ടും തമ്മിലുള്ള വ്യത്യാസം വെറും 10 രൂപയിലെത്തി.പൗണ്ട് വില ഇനിയും കുറഞ്ഞാലും അതിശയപ്പെടാന്‍ അവകാശമില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്

ബ്രെക്സിറ്റ് കര്‍ശനമായി നടപ്പാക്കുമെന്ന്  തെരേസ മെയ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മിനിറ്റുകള്‍ക്കുള്ളില്‍ ഡോളറിനെതിരെ 10%ഓളം മൂല്യമിടിഞ്ഞ പൗണ്ടിന് നിലവിലെ മൂല്യം 1.1378 ഡോളര്‍ ആണ്. നേരത്തെ 1.26 ഡോളര്‍ ആയിരുന്നു മൂല്യം. പിന്നീട് മൂല്യം 1.1491ലേയ്ക്ക് ഉയര്‍ന്നെങ്കിലും 1985നു ശേഷം ആദ്യമായാണ് ഡോളറിനെതിരെ സ്റ്റെര്‍ലിങ്ങിന് ഇത്തരത്തില്‍ മൂല്യം കുറയുന്നത്.

അതേസമയം യൂറോയ്ക്ക് 2009നു ശേഷം ആദ്യമായി ഏറ്റവും മികച്ച മൂല്യം ലഭിച്ചു; 94.03 പെന്‍സ്.ബ്രെക്‌സിറ്റിനു ശേഷം യൂറോയുമായുള്ള വിനിമയത്തില്‍ സ്റ്റെര്‍ലിങ് പൗണ്ടിന് നഷ്ടം നേരിട്ടത് അയര്‍ലണ്ടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് നേട്ടമാകുമെന്ന് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഗ്രൂപ്പായ കാന്താര്‍ വേള്‍ഡ് പാനല്‍ വെളിപ്പെടുത്തി. ബ്രിട്ടനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കും ഐറിഷ് വിപണിയില്‍ വില കുറയുമെന്നും സൂചനയുണ്ട്

Scroll To Top