Monday October 15, 2018
Latest Updates

ഒ ഇ ടിയ്ക്ക് ബ്രിട്ടണില്‍ ഔദ്യോഗിക അംഗീകാരമായി: മലയാളി നഴ്സുമാര്‍ ബ്രിട്ടണില്‍ ജോലിയ്ക്ക് പോകാന്‍ തയാറായി കൊള്ളൂ ….40,000 ഒഴിവുകള്‍ 

ഒ ഇ ടിയ്ക്ക് ബ്രിട്ടണില്‍ ഔദ്യോഗിക അംഗീകാരമായി: മലയാളി നഴ്സുമാര്‍ ബ്രിട്ടണില്‍ ജോലിയ്ക്ക് പോകാന്‍ തയാറായി കൊള്ളൂ ….40,000 ഒഴിവുകള്‍ 

ബെല്‍ഫാസ്റ്റ് :ബ്രിട്ടണില്‍ നഴ്‌സ്മാര്‍ക്ക് ജോലി ലഭ്യമാവാന്‍ യ്‌ക്കൊപ്പം ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന് ഔദ്യോഗിക അംഗീകാരമായി.ഇത് സംബന്ധിച്ച തീരുമാനം ഇന്ന്(ഒക്ടോബര്‍ 18) ബ്രിട്ടീഷ് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ പ്രഖ്യാപിച്ചു.നവംബര്‍ ഒന്ന് മുതല്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് ഒ ഇ ടി പാസായവരെയും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന യോഗ്യതയുള്ളവരായി ബ്രിട്ടീഷ് നഴ്സിംഗ് ആന്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍ കണക്കാക്കും.

ഐ ഇ എല്‍ ടി എസ് ബാലികേറാമലയായി അനുഭവപ്പെടുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ അടക്കമുള്ളവര്‍ക്ക് ബ്രിട്ടനില്‍ ജോലി നേടാനുള്ള സുവര്‍ണ്ണാവസരമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

ബ്രിട്ടണിലെ അടിയന്തര സാഹചര്യം പരിഗണിച്ച് നഴ്സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും കൂടുതല്‍ അവസരം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിതെന്ന് എന്‍എംസി ചീഫ് എക്‌സിക്യൂട്ടീവ്, രജിസ്ട്രാര്‍ ജാക്കി സ്മിത്ത് പറഞ്ഞു. ഇംഗ്ലണ്ടില്‍ മാത്രം 40,000 നഴ്സുമാരുടെ ഒഴിവുകളാണ് കണക്കാക്കപ്പെടുന്നത്.നോര്‍ത്തേണ്‍ അയര്‍ലണ്ടും,സ്‌കോട്ട്‌ലണ്ടും അടക്കമുള്ള പ്രദേശങ്ങളിലെ കണക്കുകള്‍ കൂടി പരിഗണിയ്ക്കുമ്പോള്‍ എണ്ണം ഇനിയും കൂടും.

ചൈനയില്‍ നിന്നോ,ഫിലിപ്പൈന്‍സ് ഒഴികെയുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നോ ഇംഗ്ലീഷ് പരിജ്ഞാനമുള്ള അധികം നഴ്സുമാരെ ലഭിക്കില്ല എന്ന് ഉറപ്പായതിനാല്‍ അല്‍പ്പമെങ്കിലും പരിശ്രമിക്കുന്ന ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ബ്രിട്ടനില്‍ ജോലി സാധ്യതയേറെയാണ്.

ഐഇഎല്‍ടിഎസ്നെ അപേക്ഷിച്ച് വിജയസാധ്യത കൂടുതലാണ് എന്നത് ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിനെ ആകര്‍ഷകമാക്കുന്നുമുണ്ട്.

അതേസമയം ഐഇഎല്‍ടിഎസ് സ്‌കോര്‍ പരിധി പഴയപടി നിലനിര്‍ത്തി.ഓസ്ട്രേലിയയില്‍ ഐഇഎല്‍ടിഎസിനു പകരം നേരത്തേ തന്നെ ഒഇടിയാണ് നഴ്സിങ്-മിഡ്വൈഫ് ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് യോഗ്യതയായി കണക്കാക്കുന്നത്.

യൂറോപ്യന്‍ യൂണിയനും യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിനും പുറത്തുള്ള രാജ്യങ്ങളില്‍ നഴ്സിങ്- മിഡ്വൈഫ് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കും ഇനി വിവിധ രീതികളില്‍ ഇംഗ്ലീഷ് യോഗ്യത തെളിയിക്കാനാകും.

സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യോഗ്യതാ കോഴ്സും പരീക്ഷയും ഇംഗ്ലീഷിലായിരുന്നു എന്നു തെളിയിക്കുന്ന രേഖ,ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളില്‍ റജിസ്ട്രേഷന്‍ നടത്തി ഇംഗ്ലീഷ് മാതൃഭാഷയായുള്ള രാജ്യത്ത് ഒരു വര്‍ഷം പ്രവര്‍ത്തന പരിചയം, ഇംഗ്ലീഷ് യോഗ്യതാ നിബന്ധനയുള്ള രാജ്യത്തെ റജിസ്ട്രേഷന്‍ എന്നിവ ഇനി യുകെയിലും സ്വീകാര്യമാണ്.

ഇതോടെ രാജ്യത്തിനകത്ത് പരിശീലനം നേടിയവരുടെയും യൂറോപ്യന്‍ യൂണിയനു പുറത്ത് പരിശീലനം നേടിയവരുടെയും ഇംഗ്ലീഷ് പരിജ്ഞാന മാനദണ്ഡം ഏതാണ്ട് ഒരേ രീതിയിലാകുമെന്നു കരുതുന്നതായി എന്‍എംസി വിലയിരുത്തി.

വിജയം മലയാളികളുടെയും: 
മലയാളികള്‍ അടക്കം നൂറുക്കണക്കിന് മിടുക്കരായ നഴ്സുമാരാണ് യൂ കെയില്‍ എത്തിയ ശേഷം ഇപ്പോഴും ഐ ഇ എല്‍ ടി എസ് യോഗ്യത ഇല്ലാത്തതിനാല്‍ ഉയര്‍ന്ന ഗ്രേഡുകളിലേയ്ക്ക് എത്താനാവാതെ ജോലി ചെയ്യുന്നത്.റിക്രൂട്ട്‌മെന്റുകളിലൂടെ ആവശ്യത്തിന് നഴ്സുമാരെ ലഭിക്കാതെ വരികയും ചെയ്തതോടെ ബ്രിട്ടണിലെ കരിയര്‍ റിക്രൂട്ട്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയും ചിറ്റാരിക്കല്‍ സ്വദേശിയുമായ ഫെബിന്‍ സിറിയക്ക് അടക്കം മലയാളികളായ നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ നിലവിലുള്ള നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എംഎന്‍സി യ്ക്ക് മുമ്പിലെത്തുകയുണ്ടായി.

ഇവരുടെയൊക്കെ കൂട്ടായ പ്രവര്‍ത്തനമാണ് ബ്രിട്ടണിലേക്കുള്ള മലയാളി നഴ്സുമാരുടെ പ്രവേശനത്തിന് വഴി തുറക്കുന്ന ഇന്നത്തെ നിര്‍ണ്ണായക പ്രഖ്യാപനത്തിലേക്ക് ബ്രിട്ടീഷ് നഴ്സിംഗ് കൗണ്‍സലിനെ എത്തിച്ചത്.

ഒഇ ടി യെ കുറിച്ച് കൂടുതല്‍ അറിയാന്‍ പരിശോധിക്കുക :https://www.occupationalenglishtest.org/test-information/healthcare-professions/nursing/

Scroll To Top