Sunday September 24, 2017
Latest Updates

യൂ കെ യില്‍ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

യൂ കെ യില്‍ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ലണ്ടന്‍ :യൂ കെയില്‍ നഴ്‌സുമാരുടെ ഒരു ശതമാനം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളം വര്‍ദ്ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചു ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരുന്നു.സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ നാളെ നടത്താനിരുന്ന 12 മണിക്കൂര്‍ സമരം യൂണിയനുകള്‍ ഉപേക്ഷിച്ചു. 

ശമ്പളം കൂട്ടി നല്‍കുമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ മാനിച്ചാണ് സമരം ഉപേക്ഷിച്ചത്. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.ഒരു ശതമാനം ശമ്പളം കൂട്ടി നല്‍കാമെന്ന ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റിന്റെ വാഗ്ദാനം അംഗങ്ങളുമായി ചര്‍ച്ച ചെയ്യുമെന്ന് യൂണിസന്‍ വക്താക്കള്‍ അറിയിച്ചു. റോയല്‍ കോളേജ് ഓഫ് മിഡ് വൈഫ്‌സ്, യുണൈറ്റ്, ജിഎംബി തുടങ്ങിയവയും നാളത്തെ സമരം റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്. സമരം പിന്‍വലിച്ചത് രോഗികള്‍ക്കുള്ള ശുഭ വാര്‍ത്തയാണെന്ന് ജെറമി ഹണ്ട്പറഞ്ഞു. 

ബാന്‍ഡ് 8 വരെയുള്ള നഴ്‌സുമാര്‍ക്ക് ഒരുശതമാനം ശമ്പളവര്‍ദ്ധനയാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമേ താഴ്ന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളയിനത്തില്‍ 200 പൗണ്ട് കൂടുതല്‍ ലഭിക്കുമെന്നും ഏറ്റവും കുറവ് അടിസ്ഥാനശമ്പളം ഒരു വര്‍ഷം 15,100 പൗണ്ടാക്കി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.. ഒരു ശതമാനം ശമ്പള വര്‍ദ്ധന നടപ്പിലാക്കേണ്ടയെന്ന സര്‍ക്കാര്‍ തീരുമാനം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ഇതിനെതിരെ ജീവനക്കാര്‍ രണ്ടുദിവസം സമരം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായായിരുന്നു വ്യാഴാഴ്ച നടത്താനിരുന്ന പണിമുടക്ക്.

Scroll To Top