Monday May 21, 2018
Latest Updates

യുകെ എയര്‍പോര്‍ട്ടുകളില്‍ ‘കള്ളുകുടിക്ക്’ തടയിടാന്‍ അധികൃതര്‍

യുകെ എയര്‍പോര്‍ട്ടുകളില്‍ ‘കള്ളുകുടിക്ക്’ തടയിടാന്‍ അധികൃതര്‍

ബെല്‍ഫാസ്റ്റ്:യുകെ എയര്‍പോര്‍ട്ടുകളില്‍ വിദേശത്തേയ്ക്ക് യാത്ര നടത്തുന്നവര്‍ക്ക് മദ്യം ലഭിക്കുന്നത് നിരോധിക്കാന്‍ സാധ്യത. മദ്യപിച്ചെത്തുന്നവര്‍ ഫ്ളൈറ്റില്‍ കോലാഹലങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ തീരുമാനം. പുതിയ വ്യോമയാന മന്ത്രി ലോര്‍ഡ് അഹ്മദ് പത്രസമ്മേളനം നടത്തിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഫ്ളൈറ്റില്‍ മദ്യപിച്ചെത്തിയതിന്റെ പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 440 പേരെ അറസ്റ്റ് ചെയ്തതായാണ് കണക്ക്.

മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഒഴിവാക്കുകയാണ് വേണ്ടതെന്ന് അഹ്മദ് വ്യക്തമാക്കി. അതേസമയം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും വിരളമാണെന്ന് ദി ബ്രിട്ടിഷ് എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ബാറ്റ) പറഞ്ഞു.

Scroll To Top