Saturday December 03, 2016
Latest Updates

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകാനുള്ള ജനഹിതപരിശോധന അടുത്ത വര്‍ഷം ഉണ്ടായേക്കും 

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകാനുള്ള ജനഹിതപരിശോധന അടുത്ത വര്‍ഷം ഉണ്ടായേക്കും 

ലണ്ടന്‍ : കണ്‍സര്‍വേറ്റിവുകള്‍ വീണ്ടും അധികാരത്തിലെത്തിയത് യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്റെ പിന്മാറ്റത്തിലേക്കു നയിക്കുമെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡി വിലയിരുത്തുന്നു.യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടണ്‍ തുടരുന്നതു സംബന്ധിച്ച് ഹിത പരിശോധന
നടത്തുമെന്നു പ്രധാനമന്ത്രി ഡേവ്ഡ് കാമറൂണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.2016 ലോ 2017 ആദ്യ പാദത്തിലൊ ആയിരിക്കും റഫറണ്ടം 

യുകെയുടെ റേറ്റിങില്‍ പുതിയ തെരഞ്ഞെടുപ്പു വിജയം യാതൊരുമാറ്റവുമുണ്ടാക്കില്ല. എന്നാല്‍ റഫറണ്ടം നടത്താന്‍ കണ്‍സര്‍വേറ്റിവുകള്‍
ഉറച്ചു നിന്നാല്‍ അതു രാജ്യത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതിയില്‍വരെ അതു മാറ്റങ്ങളുണ്ടാക്കുമെന്ന് .മൂഡി വിലയിരുത്തി 

ഡേവിഡ് കാമറൂണിന്റെ വിജയത്തിനു പിന്നാലെ ബ്രിട്ടിഷ് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടായി. ബ്ലൂ ചിപ എഫ്ടിഎസ്ഇ 100 ഇന്‍ഡെക്‌സ് 2.3 ശതമാനം ഉയര്‍ന്ന് 7047ല്‍ ക്ലോസ് ചെയ്തു. 7122.74 എന്ന സര്‍വകാല റെക്കോഡിനു സമീപത്തേക്ക് എത്തിയതിനു ശേഷമാണു വിപണി വ്യാപാരം അവസാനിപ്പിച്ചത്.

എഫ്ടിഎസ്ഇ 250 മിഡ്ക്യാപ് 2.8 ശതമാനം ഉയര്‍ച്ച കാണിച്ചു. 250 മിഡ്ക്യാപ്പിലെ സര്‍വകാല റെക്കോഡാണിത്. എഫ്ടിഎസ്ഇ 350 യൂട്ടിലിറ്റീസ് ഇന്‍ഡെക്‌സ് 2.4 ശതമാനം ഉയര്‍ന്നു. പ്രധാന ഓഹരികളായ ലോയ്ഡ്‌സ്, ആര്‍ബിഎസ്, ബാര്‍ക്ലെയ്‌സ് എന്നിവയും നേട്ടമുണ്ടാക്കി.

Scroll To Top