Friday December 02, 2016
Latest Updates

പൗണ്ട് വില കുറയുന്നു, യൂ കെ മലയാളികളും ആശങ്കയില്‍

പൗണ്ട് വില കുറയുന്നു, യൂ കെ മലയാളികളും ആശങ്കയില്‍

ബെല്‍ഫാസ്റ്റ്:ബ്രെക്സിറ്റ് ആസന്നമാവുന്നതോടെ  യൂറോയ്ക്കെതിരെ പൗണ്ടിന്റെ മൂല്യത്തില്‍ വമ്പിച്ച ഇടിവ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മൂല്യമാണ് പൗണ്ടിന് നിലവില്‍ ഉള്ളത്.ഇന്നലെ ഒരു പൗണ്ടിന് 84 രൂപയെന്ന നിലയിലേക്കാണ് വില ഇടിഞ്ഞത്.

യൂറോയ്ക്കെതിരെ 87.46 പെന്‍സ് പൗണ്ടിന് ഇടിവ് നേരിട്ടിരിക്കുകയാണ്. ഇതിനു മുമ്പ് 2013 ഓഗസ്റ്റിലാണ് പൗണ്ടിന് ഇത്തരത്തില്‍ വിലയിടിഞ്ഞത്. ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് എങ്ങനെ എന്ന് തെരേസ മെയ് വിശദീകരിച്ച ശേഷമായിരുന്നു പൗണ്ചിന്റെ വിലയിടിവ്. സാമ്പത്തിക അസ്ഥിരതയ്ക്ക് സാധ്യതയുണ്ടെന്ന് ബ്രിട്ടിഷ് ധനകാര്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അടുത്ത മാര്‍ച്ചോടെ ബ്രെക്സിറ്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ തീര്‍ക്കാന്‍ ശ്രമമാരംഭിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് അറിയിക്കുകയും ചെയ്തിരുന്നു.പൗണ്ടിന്റെ വിലയില്‍ വീണ്ടും ഇടിവിനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ പൗണ്ട് വിലയിടിവിനെ ആശങ്കയോടെയാണ് നോക്കികാണുന്നത്.

Scroll To Top