Friday December 09, 2016
Latest Updates

കാത്തിരിപ്പിന് വിരാമം :യൂ കെ ഐറിഷ് സംയുക്തവിസാ പദ്ധതി ഇന്ത്യാക്കാര്‍ക്ക് ബാധകമാക്കി

കാത്തിരിപ്പിന് വിരാമം :യൂ കെ ഐറിഷ് സംയുക്തവിസാ പദ്ധതി ഇന്ത്യാക്കാര്‍ക്ക് ബാധകമാക്കി

ഡബ്ലിന്‍ :ബ്രിട്ടീഷ് ഐറിഷ് സംയുക്ത വിസ പദ്ധതി ഇന്നലെ മുതല്‍ ഇന്ത്യാക്കാര്‍ക്ക് കൂടി ബാധകമാക്കി നിലവില്‍ വന്നു.പ്രധാനമായും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകരെ ഉദ്ദേശിച്ചാണ് സംയുക്ത വിസ നടപ്പിലാക്കിയത്. ചൈനയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇത് കഴിഞ്ഞ ഒക്‌റ്റോബറില്‍ തന്നെ ലഭ്യമായിരുന്നു.രണ്ടാം ഘട്ടത്തിലാവും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അവസരം നല്‍കുകയെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ നടപ്പാകുന്നത് ആദ്യ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും മാത്രമാകും സംയുക്ത വിസയില്‍ സഞ്ചരിക്കാന്‍ അനുമതി ലഭിക്കുക.

ഐറിഷ് നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ് ജറാള്‍ഡാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

ബ്രിട്ടണില്‍ നിന്നും വെറും രണ്ടു കാറ്റഗറിയില്‍ ഒഴികെ (വിവാഹ ആവശ്യങ്ങള്‍ക്കും ട്രാന്‍സിറ്റ് വിസയിലും എത്തുന്നവര്‍) എല്ലാവര്‍ക്കും സംയുക്ത വിസയില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കാം.അതേ സമയം അയര്‍ലണ്ടില്‍ നിന്നും ഷോര്‍ട്ട് സ്റ്റേ വിസയുള്ള ടൂറിസ്റ്റുകള്‍ ,വിദേശത്തു നിന്നും കുടുംബാംഗങ്ങളെയും സുഹൃത്തുകളേയും സന്ദര്‍ശിക്കാന്‍ അയര്‍ലണ്ടില്‍ വരുന്നവര്‍,ബിസിനസ് വിസയുള്ളവര്‍,കോണ്‍ഫ്രന്‍സ്ഇവന്റ് വിസ എന്നി കാറ്റഗറികളില്‍ ഉള്ളവരെ മാത്രമേ ഈ സ്‌കീം പ്രകാരം ബ്രിട്ടനിലേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളൂ. വര്‍ക്ക് വിസയിലും സ്റ്റുഡന്റു വിസയിലും എത്തുന്നവര്‍ക്ക് തല്‍ക്കാലം സംയുക്ത വിസയുടെ പ്രത്യേക ഇളവ് ലഭിക്കില്ല. 

അയര്‍ലണ്ടിന്റെ ഷോര്‍ട്ട് സ്റ്റേ വിസ ലഭ്യമായിട്ടുള്ള സന്ദര്‍ശകരായ യാത്രക്കാര്‍ക്ക് ബ്രിട്ടണിലെ വിമാന താവളങ്ങള്‍ വഴി അയര്‍ലണ്ടിലേയ്ക്ക് യാത്ര ചെയ്യാന്‍ പുതിയ നിയമത്തില്‍ അനുമതിയുണ്ട്.ഇതിനു വേണ്ടി പ്രത്യേകം ട്രാന്‍സിസ്‌റ് വിസ എടുക്കേണ്ടതില്ല.ബ്രിട്ടനില്‍ എത്തി 24 മണിക്കൂറുകള്‍ക്കകം അയര്‍ലണ്ടിലെയ്ക്ക് വിമാനം കയറിയിരിക്കണം എന്ന നിബന്ധന ഇതിനുണ്ട്.നാട്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്നവര്‍ക്ക് യാത്ര എളുപ്പമാക്കുവാന്‍ ഇത് വഴി കഴിയും 

എത് രാജ്യത്തിന്റെ വിസയാണോ കയ്യിലുള്ളത് ആ രാജ്യത്തേക്ക് ആദ്യം എത്തുകയും തുടര്‍ന്ന് സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന രാജ്യത്തേക്ക് പോകുകയും ചെയ്യാം.ഉദാഹരണത്തിന് യുകെ വിസ കൈവശമുള്ളവര്‍ ആദ്യം യുകെയില്‍ എത്തിയിട്ട് അയര്‍ലണ്ട് സന്ദര്‍ശിക്കുക. ഐറിഷ് വിസയുള്ളവര്‍ ആദ്യം അയര്‍ലണ്ടില്‍ എത്തിയിട്ട് യുകെയിലേക്ക് പോകുകയുമാണ് ചെയ്യേണ്ടത്.

അയര്‍ലണ്ടിന് ഈ സ്‌കീം വഴി ബ്രിട്ടണില്‍ എത്തുന്ന ടൂറിസ്റ്റുകളെ ഇവിടെയെത്തിക്കുക വഴി സാമ്പത്തികമായ വന്‍നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ട്അഭിപ്രായപ്പെട്ടു.

Scroll To Top