Saturday December 10, 2016
Latest Updates

ലണ്ടനില്‍ നിന്നും എയര്‍ ഇന്ത്യ ഡയറക്റ്റ് സര്‍വീസ് ആരംഭിച്ചു:അയര്‍ലണ്ട് മോഡിയുടെ വാഗ്ദാനം വിശ്വസിച്ചു കാത്തിരിക്കുന്നു !

ലണ്ടനില്‍ നിന്നും എയര്‍ ഇന്ത്യ ഡയറക്റ്റ് സര്‍വീസ് ആരംഭിച്ചു:അയര്‍ലണ്ട് മോഡിയുടെ വാഗ്ദാനം വിശ്വസിച്ചു കാത്തിരിക്കുന്നു !

ഡബ്ലിന്‍:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സെപ്റ്റംബറിലെ ഡബ്ലിന്‍ സന്ദര്‍ശനത്തില്‍ ഏറ്റവും ജനപ്രീയമായ പ്രഖ്യാപനം അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് ഡയറക്റ്റ് വിമാനസര്‍വീസ് ആരംഭിക്കുമെന്നുള്ളതായിരുന്നു.എന്നാല്‍ കഴിഞ്ഞ മാസം മാത്രം മോഡി ലണ്ടനില്‍ പ്രഖ്യാപിച്ച ലണ്ടനില്‍ നിന്നുള്ള ഡയറക്റ്റ് വിമാനസര്‍വീസ് ഇന്നലെ ആരംഭിച്ചിട്ടും അയര്‍ലണ്ടില്‍ നിന്നുള്ള വിമാനത്തെ കുറിച്ച് അധികൃതര്‍ മൗനം തുടരുന്നു.

ഡബ്ലിനില്‍ നിന്നുള്ള വിമാനം അടുത്ത വര്‍ഷം ഉണ്ടായേക്കാമെന്നും അയര്‍ലണ്ടില്‍ എയര്‍ ഇന്ത്യ ഹബ്ബിനെകുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും എയര്‍ ഇന്ത്യയുടെ ബ്രിട്ടീഷ് അയര്‍ലണ്ട് റീജണല്‍ മാനേജര്‍ താര നായിഡു നേരത്തെ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ഇന്നലെ ലണ്ടനില്‍ പുതിയ വിമാനത്തിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ അയര്‍ലണ്ടില്‍ നിന്നുള്ള വിമാനത്തിന്റെ പദ്ധതിയെ പറ്റി പരാമര്‍ശിച്ചതേയില്ല.

അതേ സമയം ഗള്‍ഫില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ ഇന്ത്യയ്ക്ക് ഹബ് അനുവദിക്കുന്നതിനെ എതിര്‍ത്തു രംഗത്ത് വന്നിട്ടുണ്ടെന്നും അറിയുന്നു.ഇന്ത്യാ ഉപഭൂഖണ്‍ഡത്തിലേയ്ക്കുള്ള ഗള്‍ഫിലെ വിമാനങ്ങളുടെ യാത്രാ ചരക്കു വരുമാനത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കാര്യമായ കുറവ് വരുത്താന്‍ കഴിയുമെന്ന തിരിച്ചറിവിലാണിത്.

മോഡി നവംബറിലെ ലണ്ടന്‍ യാത്രയില്‍ പ്രഖ്യാപിച്ച   ലണ്ടന്‍-അഹമ്മദാബാദ് പ്രതിദിന ഡയറക്ട് വിമാന സര്‍വീസ് ഇന്നലെ  ആരംഭിച്ചു. ഹീത്ത്‌റോ എയര്‍പോര്‍ട്ടില്‍ നിന്നാണ് ആദ്യ സര്‍വീസ് പറന്നുയര്‍ന്നത്. ഇതോടെ ബ്രിട്ടനിലെ ഗുജറാത്തി സമൂഹത്തിന്റെ നീണ്ടകാലത്തെ കാത്തിരിപ്പാണ് സഫലമായിരിക്കുന്നത്. 

യാത്രക്കാര്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നു. ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ ഏവര്‍ക്കും വിതരണം ചെയ്തു. എയര്‍ ഇന്ത്യയുടെ AI 130 ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസ് നടത്തുന്നത്. ബിസിനസ് ക്ലാസ് ഉള്‍പ്പെടെ എല്ലാ സീറ്റുകളും നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു.

ഹീത്ത്‌റോ എയര്‍പോര്‍ട്ടില്‍ നിന്ന AI 130 വിമാനം 1330 (GMT)ന് പുറപ്പെടും. 90 മിനിറ്റ് മുംബൈയില്‍ തങ്ങിയശേഷം ഇതേ വിമാനം അഹമ്മദാബാദിനു പുറപ്പെടും. തുടര്‍ന്ന് 0645ന് (IST) അഹമ്മദാബാദിലെത്തും. 2016 ജനുവരി മുതല്‍ മൂംബൈയില്‍ ഇറങ്ങാതെ തന്നെ നേരിട്ട് അഹമ്മദാബാദില്‍ എത്താവുന്ന വിധം സര്‍വീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.




















Scroll To Top